Vande Sadharan Express: പുതിയ രൂപം, കുറഞ്ഞ നിരക്ക്; വന്ദേ ഭാരതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'വന്ദേ സാധാരണ്‍ ട്രെയിൻ'

Vande Sadharan Express:  റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിനുകള്‍ എത്തിക്കഴിഞ്ഞു. 34 ട്രെയിനുകളാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഓടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 24, 2023, 11:29 PM IST
  • ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ ഒരു പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ ആരംഭിക്കും - 'വന്ദേ സാധാരണ്‍ എക്സ്പ്രസ് അല്ലെങ്കിൽ അമൃത് ഭാരത് എക്സ്പ്രസ്.
Vande Sadharan Express: പുതിയ രൂപം, കുറഞ്ഞ നിരക്ക്; വന്ദേ ഭാരതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 'വന്ദേ സാധാരണ്‍ ട്രെയിൻ'

Vande Sadharan Express: ഇന്ത്യയിലെ ഗതാഗത സംവിധാനത്തിന്‍റെ നട്ടെല്ലാണ് ഇന്ത്യൻ റെയിൽവേ. റോഡ് ശൃംഖലയെയും വ്യോമയാന വ്യവസായത്തെയും അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വേഗത്തിലാണ് ഇന്ത്യൻ റെയിൽവേ വികസിക്കുന്നത്. എന്നിരുന്നാലും, വന്ദേ ഭാരത് എക്‌സ്‌പ്രസ്, റാപ്പിഡ് എക്‌സ് (നമോ ഭാരത്) ട്രെയിനുകൾ പോലെയുള്ള നവീകരണങ്ങൾ ഇന്ത്യന്‍ റെയില്‍വേയുടെ വികസനത്തിന് മുതല്‍ക്കൂട്ടാണ്. 

Alo Read:  Mysterious Pneumonia outbreak: 'അസാധാരണ' വൈറസല്ല, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർദ്ധന മാത്രം, ചൈന  

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ആരംഭിക്കാന്‍ ഇനിയും കുറച്ച് സമയമേയുള്ളൂ, ഇന്ന്  ട്രെയിന്‍ യാത്രക്കാര്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത്‌ ട്രെയിനില്‍ യാത്ര ആസ്വദിക്കുകയാണ്. രാജ്യത്തിന്‍റെ സ്വന്തം നിര്‍മ്മിതിയായ ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ട്രെയിന്‍ ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായി രാജ്യത്തുടനീളം ഓടുന്നുണ്ട്.

Also Read:  Rajasthan Polls 2023: ഭരണ മാറ്റമോ അതോ ഭരണ തുടര്‍ച്ചയോ? രാജസ്ഥാന്‍ നാളെ പോളിംഗ് ബൂത്തിലേയ്ക്ക് 

റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിനുകള്‍ എത്തിക്കഴിഞ്ഞു. 34 ട്രെയിനുകളാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഓടുന്നത്.  ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ
 75-ാം വാർഷികം പ്രമാണിച്ച് 2023 ആഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകളാണ് സർക്കാർ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നിരുന്നാലും, ആസമയപരിധി പിന്നീട് 2024 ആഗസ്റ്റ് വരെ നീട്ടി.

ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ ഒരു പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ ആരംഭിക്കും - 'വന്ദേ സാധാരണ്‍ എക്സ്പ്രസ് അല്ലെങ്കിൽ അമൃത് ഭാരത് എക്സ്പ്രസ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഈ വർഷം ഡിസംബറിൽ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

സാധാരണക്കാര്‍ക്ക് വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യുക എന്നത് അപ്രാപ്യമായ സംഗതിയാണ്. കാരണം ഇതിന്‍റെ ഉയര്‍ന്ന നിരക്ക് തന്നെ. അതിനാല്‍ സാധാരണക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ ട്രെയിന്‍ ട്രാക്കില്‍ എത്തിയ്ക്കുകയാണ്. രാജ്യത്തെ സാധാരണക്കാരെ ആളുകളെ മനസ്സിൽ കണ്ടുകൊണ്ടാണ് റെയില്‍വേ  വന്ദേ സാധാരണ്‍ എക്സ്പ്രസ്  ഓടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് സാധാരണക്കാര്‍ക്കായി വന്ദേ ഭാരത് സാധാരണ്‍ ട്രെയിൻ ഓടിക്കാനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. ഈ ട്രെയിനിന്‍റെ കോച്ചുകള്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്.  ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) ഈ ട്രെയിനിന്‍റെ കോച്ചുകൾ നിർമ്മിക്കുന്നത്. ഇത്  ഉടന്‍ തന്നെ തയ്യാറാകും എന്നാണ് റിപ്പോര്‍ട്ട്. 

എന്താണ് വന്ദേ സാധാരണ്‍ എക്സ്പ്രസ്?

രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വന്ദേ സാധാരണ്‍ എക്‌സ്പ്രസ്. എന്നിരുന്നാലും, പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് വ്യത്യസ്തമായി 800 കിലോമീറ്ററിലധികം ദൂരമുള്ള ദീർഘദൂര ഇന്റർസിറ്റി യാത്രകളിൽ ഇത് ഉപയോഗിക്കും. കൂടാതെ, ഈ ട്രെയിനുകൾ പകൽ-രാത്രി യാത്രകൾക്ക് ഉപയോഗിക്കും.

ഈ ട്രെയിനിന്‍റെ നിരക്ക് വന്ദേ ഭാരത് ട്രെയിനിനേക്കാൾ വളരെ കുറവായിരിക്കുമെന്നത് വാസ്തവമാണ്. എന്നാല്‍, ഈ ട്രെയിനില്‍ സാധാരണയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. അതായത്, കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സൗകര്യത്തോടെ ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കും. 

'വന്ദേ സാധാരണ്‍ ട്രെയിൻ' എന്തെല്ലാം തരത്തിലുള്ള സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്?  
 
വന്ദേ ഭാരത് ഓർഡിനറി ട്രെയിനിൽ 24 എൽഎച്ച്ബി കോച്ചുകളാവും ഉണ്ടാവുക. കൂടാതെ, ബയോ വാക്വം ടോയ്‌ലറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. ഇതോടൊപ്പം ട്രെയിനിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഇതിന് പുറമെ ഓട്ടോമാറ്റിക് ഡോർ സംവിധാനവും ഈ ട്രെയിനില്‍ ലഭിക്കും. 
 
മെയിലുകളേക്കാളും എക്‌സ്‌പ്രസിനേക്കാളും ഈ ട്രെയിനിന് വേഗത കൂടുതലായിരിക്കും എന്നതാണ് ഈ ട്രെയിനുകളുടെ ഏറ്റവും പ്രധാന പ്രത്യേകത. ഒപ്പം സ്റ്റോപ്പുകളും കുറവായിരിക്കും. ഇതിന് പുറമെ ഓട്ടോമാറ്റിക് ഡോറുകളുടെ സൗകര്യം എടുത്തുപറയേണ്ട പ്രത്യേകതയാണ്. 
 
വന്ദേ ഭാരതും സാധാരണ്‍ വന്ദേ ഭാരത് ട്രെയിനും തമ്മിലുള്ള വ്യത്യാസം ഇത്തരത്തില്‍ മനസിലാക്കാം.  ഈ ട്രെയിന്‍ യഥാര്‍ത്ഥത്തില്‍ ശതാബ്ദി, ജനശതാബ്ദി പോലെയാണ്. അതായത്, ശതാബ്ദി ട്രെയിൻ ആരംഭിച്ചപ്പോൾ, അതിന്‍റെ നിരക്ക് വളരെ ഉയർന്നതായിരുന്നു. എന്നാൽ പിന്നീട് പൊതുജനങ്ങൾക്കായി നിരക്ക് കുറഞ്ഞ ജനശതാബ്ദി ട്രെയിൻ ആരംഭിച്ചു,
 
വന്ദേ സാധാരണ്‍  എക്സ്പ്രസ്: കോച്ചുകൾ

വന്ദേ സാധാരണ്‍  എക്‌സ്പ്രസിൽ 22 കോച്ചുകളും 2 ലോക്കോമോട്ടീവുകളും ഉണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിൽ നിന്ന് വ്യത്യസ്തമായി, ഇതൊരു പുഷ്-പുൾ സജ്ജീകരണമായിരിക്കും. 12 സ്ലീപ്പർ കോച്ചുകളും 8 കോച്ചുകളും അൺ റിസർവ്ഡ് ക്ലാസിലുണ്ടാകും. മൊത്തത്തിൽ, വന്ദേസാധരൻ ട്രെയിനിൽ 1,800 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ, ഈ ട്രെയിനിൽ 2 ലഗേജ് ബോഗികൾ ഉണ്ടാകും.

വന്ദേ സാധാരണ്‍ എക്സ്പ്രസ്: എഞ്ചിൻ & വേഗത

ട്രെയിനിന് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയുണ്ടാകും, എന്നാൽ ട്രാക്കുകളിലെ ഘടകങ്ങളും തടസ്സങ്ങളും കണക്കിലെടുത്ത് ഇത് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News