Retirement Age Update: സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വർദ്ധിച്ചേക്കാം, പുതിയ പദ്ധതിയുമായി കേന്ദ്രം

Retirement Age Update:  പെന്‍ഷന്‍ പ്രായം വർദ്ധിപ്പിക്കാൻ  കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. അതനുസരിച്ച് . പിഎസ്ബി  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മേധാവികളുടെ വിരമിക്കൽ പ്രായം സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2023, 01:51 PM IST
  • സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷന്‍ പ്രായത്തിലും കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ വിവിധ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരുടെയും എംഡിമാരുടെയും വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു.
Retirement Age Update: സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വർദ്ധിച്ചേക്കാം, പുതിയ പദ്ധതിയുമായി കേന്ദ്രം

New Delhi: സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച് ചില സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർദ്ധിച്ചേക്കാം.   

പെന്‍ഷന്‍ പ്രായം വർദ്ധിപ്പിക്കാൻ  കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്. അതനുസരിച്ച് . പിഎസ്ബി ((Public Sector Banks), ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)  മേധാവികളുടെ വിരമിക്കൽ പ്രായം സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും. 

Also Read:  Mann Ki Baat: ചന്ദ്രയാൻ വിജയം, ജി-20 ഉച്ചകോടി, രാജ്യത്തിന്‍റെ കുതിപ്പിനെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് 

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെന്‍ഷന്‍ പ്രായത്തിലും കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ വിവിധ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ  പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരുടെയും എംഡിമാരുടെയും വിരമിക്കൽ പ്രായം വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. അതേസമയം, വിരമിക്കല്‍ പ്രായം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മാറ്റങ്ങള്‍ താഴെത്തട്ടിലുള്ള ജീവനക്കാർക്ക് പ്രയോജനം നല്‍കില്ല.  

Also Read:  Weekly Tarot Card Reading: ഈ രാശിക്കാർക്ക് അടുത്ത 7 ദിവസങ്ങൾ ഭാഗ്യം നിറഞ്ഞത്‌!! വരുന്ന ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? 
 
കേന്ദ്ര സര്‍ക്കാര്‍ നീക്കമനുസരിച്ച് എൽഐസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ മേധാവികളുടെ വിരമിക്കൽ പ്രായം വർദ്ധിച്ചേക്കാം. പിഎസ്ബി മാനേജിംഗ്  ഡയറക്ടർമാരുടെ (എംഡി) വിരമിക്കൽ പ്രായം നിലവിലെ 60ൽ നിന്ന് 62 ആക്കി ഉയർത്താനുള്ള  നിർദേശവും ഇതിലുൾപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേഷ് ഖരയ്ക്ക് കാലാവധി നീട്ടിനൽകാൻ സാധ്യതയുണ്ടെന്നാണ് പിടിഐയിൽ നിന്ന് ലഭിക്കുന്ന സൂചന. 2020 ഒക്‌ടോബറിലാണ് അദ്ദേഹം SBIയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത്.  

എന്നാല്‍, നിലവില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. പിഎസ്ബി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ മേധാവികളുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടൊപ്പം പിഎസ്ബി എംഡിമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആക്കാനും ചർച്ച നടക്കുന്നുണ്ട്. പിഎസ്ബിയുടെയും എൽഐസിയുടെയും തലവൻമാരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും  അദ്ദേഹം പറഞ്ഞു. എൽഐസി ചെയർമാന്‍റെ നിലവിലെ വിരമിക്കൽ പ്രായം 62 വയസാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News