Lucknow: ആതുരസേവന രംഗത്ത് കര്‍ശന നിയന്ത്രണങ്ങളുമായി യോഗി സര്‍ക്കാര്‍...
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സര്‍വ്വീസ് സംബന്ധിച്ച് സുപ്രധാന ഉത്തരവ് ഉത്തര്‍ പ്രദേശ് (Uttar Pradesh) സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സര്‍വീസ് ക്വോട്ടയില്‍ പിജി പ്രവേശനം നേടുകയാണെങ്കില്‍ തിരികെ സര്‍വീസിലെത്തിയശേഷം 10 വര്‍ഷം ജോലി ചെയ്യണമെന്നാണ് നിര്‍ദ്ദേശം. 10 വര്‍ഷം പൂര്‍ത്തിയാക്കാതെ ജോലി ഉപേക്ഷിക്കുന്നവര്‍ ഒരു കോടി രൂപ അടയ്‌ക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
കൂടാതെ, പിജി കോഴ്‌സ് ഇടയ്ക്കുവച്ച് ഉപേക്ഷിച്ചാല്‍ 3 വര്‍ഷത്തേക്കുള്ള ഡീബാറും ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം പിജി പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ തുടരാനുള്ള പ്രോത്സാഹനവും ഉത്തരവില്‍ പറയുന്നുണ്ട്. എന്‍ട്രി കേഡറിനു തൊട്ടുമുകളിലുള്ള തലത്തില്‍ തന്നെയാവും നിയമനം ലഭിക്കുക. ഇതിന് പുറമെ നിശ്ചിത കാലം സ്വന്തം നാട്ടില്‍ തന്നെ ജോലി ചെയ്യാനും അനുവദിക്കും.
Also read: അമ്മയ്ക്കും മകള്‍ക്കും ഒരേ പന്തലില്‍ വിവാഹം..!
സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന ഡോക്ടര്‍മാരുടെ കുറവിന് പരിഹാരം കാണാനാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ യോഗി ആദിത്യനാഥ് (Yogi Adityanath) സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.
Also read: CAA: കേന്ദ്രം മുന്നോട്ട്, പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കും, കൈലാഷ് വിജയ്വര്ഗിയ
വികസനത്തിന്‍റെ പാതയിലാണ് ഉത്തര്‍ പ്രദേശ്. ധാരാളം വിദേശ കമ്പനികള്‍ ഉത്തര്‍ പ്രദേശില്‍ തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. കൂടാതെ, ലോകോത്തര നിലവാരത്തിലുള്ള ഫിലിം സിറ്റിയാണ് ഉടന്‍ തന്നെ ഉത്തര്‍ പ്രദേശില്‍ ആരംഭിക്കുക. ഫിലിം സിറ്റി (Film City) തുടങ്ങാനുള്ള നടപടി ഇതിനോടകം സർക്കാർ ആരംഭിച്ചു കഴിഞ്ഞു