Luckonw: ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ലഖിംപൂര്‍ ഖേരി കൊലപാതകത്തിന് ഉത്തരവാദികളായവരെ ജയിലില്‍ അടയ്ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയെ മാത്രമല്ല, അയാളെ സംരക്ഷിക്കുന്നവരെയും തുറുങ്കിലടക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചുകയറ്റി കകര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ആശിഷ് മിശ്രയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് ഇക്കാര്യം ഉവ്യക്തമാക്കിയത്.
Also Read: രവിദാസ് ജയന്തിയിൽ ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്ത് BJP MP
"ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ മന്ത്രി പുത്രന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വേണ്ട രീതിയിലല്ല ഈ കേസ് കൈകാര്യം ചെയ്തത്. ഞങ്ങളുടെ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരും, കര്‍ഷകരുടെ ജീവന്‍ കുരുതി കൊടുത്തവരെ മാത്രമല്ല, അവരെ സംരക്ഷിക്കുന്നവരെയും ജയിലിലെത്തിക്കുന്ന തരത്തിലാവും സര്‍ക്കാര്‍ കേസ് നടത്തുക," അഖിലേഷ് പറഞ്ഞു. ലഖിംപൂര്‍ ഖേരിയില സംഭവിച്ചതുപോലെ ഒന്ന് ലോകം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി പത്തിനായിരുന്നു ലഖിംപൂര്‍ ഖേരി സംഭവത്തിലെ മുഖ്യ ആരോപി കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പുറത്തിറങ്ങിയത്.
മന്ത്രി പുത്രന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍പ്രദേശ് പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ 5,000 പേജുള്ളതാണ് കുറ്റപത്രം .
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി അവരെ കൊലപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
അതേസമയം ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് ആവേശം കനക്കുകയാണ്. ഭരണകക്ഷിയായ BJPയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇതിനോടകം അവസാനിച്ചു കഴിഞ്ഞു. ഒന്നാം ഘട്ടം ഫെബ്രുവരി 10 നും രണ്ടാം ഘട്ടം ഫെബ്രുവരി 14 നുമാണ് നടന്നത്. മൂന്നാം ഘട്ടം ഫെബ്രുവരി 20ന് നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...