Barwani: രവിദാസ് ജയന്തി ദിനത്തിൽ ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്ത് ഏവര്‍ക്കും മാതൃയായി BJP MP.
മധ്യ പ്രദേശിലെ ബർവാനി ജില്ലയിൽ ബുധനാഴ്ചയാണ് ഭാരതീയ ജനതാ പാർട്ടി എംപി സുമർ സിംഗ് സോളങ്കി ചെരുപ്പുകുത്തിയുടെ ചെരിപ്പ് പോളിഷ് ചെയ്തത്. 15-ാം നൂറ്റാണ്ടിലെ സിഖ് മത വിശുദ്ധനായ രവിദാസിനോടുള്ള ആദരസൂചകമായാണ് അദ്ദേഹം ഇപ്രകാരം ചെയ്ടത്.
25 വർഷം മുമ്പ് ഇവിടെ പഠിക്കുന്ന കാലത്ത് ചെരിപ്പ് പൊട്ടുകയോ കേടാകുകയോ ചെയ്യുന്ന അവസരത്തില്‍ അവ നന്നാക്കാൻ താന്‍ ഇവിടെ വന്നിരുന്നതായും സുമർ സിംഗ് സോളങ്കി പറഞ്ഞു.
"ഒരു വ്യക്തി വലുതോ ചെറുതോ ആകുന്നത് അവന്‍റെ ജന്മം കൊണ്ടല്ല മറിച്ച് കര്‍മ്മം കൊണ്ടാണ്. ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളാണ് അവനെ രൂപപ്പെടുത്തുന്നത്. ശിരോമണി രവിദാസ് ജയന്തിയുടെ ശുഭകരമായ അവസരത്തിൽ, ഞാന്‍ നടപ്പാതയില്‍ ഇരുന്ന് ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്തു." ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
"कोई भी व्यक्ति छोटा या बड़ा अपने जन्म के कारण नहीं अपने कर्म के कारण होता है। व्यक्ति के कर्म ही उसे ऊंचा या नीचा बनाते हैं।"
!!संत रविदास!!
संत शिरोमणि रविदास जयंती के शुभ-अवसर पर आज मैंने बड़वानी नगर में फुटपाथ पर बैठकर जूते पॉलिश करके अपनी जीविका चलाने वाले pic.twitter.com/yDspiReCGL— Dr. Sumer Singh Solanki (@DrSumerSolanki1) February 16, 2022
BJP MP ചെരുപ്പുകുത്തിയെ പൂമാലയും ഷോളും അണിയിച്ച് ആദരിയ്ക്കുകയും ശിരോമണി രവിദാസിന്‍റെ ചിത്രവും ഭഗവദ്ഗീതയും സമ്മാനമായി നല്‍കുകയും ചെയ്തു.
ചെരുപ്പുകുത്തിയുടെ ചെരുപ്പ് പോളിഷ് ചെയ്യുന്ന എംപിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...