CM Yogi on Atique Ahmed: ഇനി ഒരു ഗുണ്ടകളേയും ഭയക്കണ്ട...' അതിഖ് അഹമ്മദിന്‍റെ മരണശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യ പ്രതികരണം

CM  Yogi on Atique Ahmed: മാഫിയ തലവന്‍ അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇപ്പോള്‍ മാഫിയ ഇല്ല എന്നും ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാമെന്നും പറയുകയുണ്ടായി.

Written by - Zee Malayalam News Desk | Last Updated : Apr 18, 2023, 01:51 PM IST
  • അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇപ്പോള്‍ മാഫിയ ഇല്ല എന്നും ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാമെന്നും പറയുകയുണ്ടായി.
CM Yogi on Atique Ahmed: ഇനി ഒരു ഗുണ്ടകളേയും ഭയക്കണ്ട...' അതിഖ് അഹമ്മദിന്‍റെ മരണശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യ പ്രതികരണം

Lucknow: മുന്‍പ് ആളുകള്‍ ചിലരെ ഭയപ്പെട്ടിരുന്നു,  എന്നാൽ ഇപ്പോൾ ഒരു മാഫിയയ്ക്കും ഗുണ്ടകള്‍ക്കും ആരെയും ഭീഷണിപ്പെടുത്താൻ കഴിയില്ല...., മാഫിയ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തിന് ശേഷം ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യ പ്രസ്താവന ദേശീയ ശ്രദ്ധ നേടുകയാണ്‌.  

അതിഖ് അഹമ്മദിന്‍റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇപ്പോള്‍ മാഫിയ ഇല്ല എന്നും ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാമെന്നും പറയുകയുണ്ടായി.

Also Read:  SBI Scheme: എസ്ബിഐ നല്‍കുന്നു ഉപയോക്താക്കള്‍ക്ക് 57,658 രൂപ!! എങ്ങിനെയെന്ന് അറിയാം

ചൊവ്വാഴ്‌ച ഉത്തര്‍ പ്രദേശിലെ ക്രമസമാധാന പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി യോഗി, മുന്‍പ് ഉത്തര്‍ പ്രദേശിലെ ആളുകള്‍ ചിലരെ ഭയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഒരു മാഫിയയ്ക്കും ഗുണ്ടകള്‍ക്കും ആരെയും ഭീഷണിപ്പെടുത്താൻ കഴിയില്ല എന്ന് പറയുകയുണ്ടായി. ലഖ്‌നൗവിലെ ടെക്‌സ്റ്റൈൽ പാർക്കിൽ നടന്ന ധാരണാപത്രം ഒപ്പുവെക്കൽ പരിപാടിയിൽ പങ്കെടുത്ത അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം, കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

Also Read:  Obesity and Astrology: അമിത ശരീരഭാരത്തിന് കാരണം ഈ  2 ഗ്രഹങ്ങള്‍ !!  ഈ ഉപായങ്ങള്‍ പൊണ്ണത്തടി മറികടക്കാന്‍ സഹായകം

2017-ന് മുമ്പ് ഉത്തർപ്രദേശിൽ ക്രമസമാധാനം ഏറെ മോശമായിരുന്നു, സംസ്ഥാനം കലാപങ്ങൾക്ക് കുപ്രസിദ്ധമായിരുന്നു. പല ജില്ലകളുടേയും പേര് കേട്ടാല്‍ ആളുകള്‍ ഭയക്കുന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി, ഇന്ന് ആളുകള്‍ക്ക് ആരെയും ഭയക്കേണ്ടതില്ല, ഒരു സംരംഭകനും ഒരു മാഫിയയേയും ഗുണ്ടകളേയും ഭയക്കേണ്ട, ഉത്തർപ്രദേശ് ഇന്ന് നിങ്ങൾക്ക് മികച്ച ക്രമസമാധാനം ഉറപ്പ് നൽകുന്നു', മുഖ്യമന്ത്രി യോഗി പറഞ്ഞു.

കഴിഞ്ഞ 15 നാണ് മാഫിയ  തലവന്‍ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും തികച്ചും ആകസ്മികമായി വെടിയേറ്റ് കൊല്ലപ്പെടുന്നത്.  ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും വഴിയാണ് മൂന്ന് യുവാക്കള്‍ ഇവരെ വെടിവച്ച് വീഴ്ത്തിയത്.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News