New Delhi : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്യിയാൽ നിഷാങ്കിന് (Ramesh Pokhriyal Nishank) കോവിഡ് (COVID 19) സ്ഥിരീകരിച്ചു. രമേശ് പൊഖ്രിയാൽ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
This is to inform you all that I have tested COVID positive today. I am taking medication & treatment as per the advice of my doctors.
Request all those who have come in my contact recently to be observant, and get themselves tested.— Dr. Ramesh Pokhriyal Nishank (@DrRPNishank) April 21, 2021
61കാരനായ മന്ത്രി ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ചികിത്സയിലേക്ക് പ്രവേശിച്ചു എന്ന് അറിയിച്ചു. താനുമായ സമ്പർക്കത്തിലുള്ള നിരീക്ഷണത്തിലാകുകയും പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്ന് മന്ത്രി ട്വീറ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
ALSO READ : Maharashtra: നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 രോഗികൾക്ക് ദാരുണാന്ത്യം
മന്ത്രാലയത്ത് പ്രവർത്തനം സാധാരണ പോലെ തുടരുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
All the work of @EduMinOfIndia is being conducted normally observing necessary precautions.
— Dr. Ramesh Pokhriyal Nishank (@DrRPNishank) April 21, 2021
നേരത്തെ മന്ത്രാലയത്തിന്റെ കീഴലുള്ള യുജിസി നെറ്റ്, ജെഇഇ മെയിൻ 2021 ഏപ്രിലെ പരീക്ഷ, സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചതെല്ലാം മന്ത്രി തന്നെയായിരുന്നു അറിയിച്ചത്. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തു.
ALSO READ : സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ; ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പരീക്ഷ നടത്തുന്ന ഏജൻസികളായ എൻടിഎയും സിബിഎസ്ഇയും പരീക്ഷ മാറ്റിവെക്കാൻ തയ്യറായത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും മൻമോഹൻ സിങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ALSO READ : കൊവിഡ് വ്യാപനം അതിരൂക്ഷം; രാജ്യത്ത് പ്രതിദിന രോഗികൾ മൂന്ന് ലക്ഷത്തിലേക്ക്, ആശുപത്രി സാഹചര്യം ഗുരുതരം
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3 ലക്ഷത്തിനോട് അടുത്ത് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുറത്ത് വന്ന കണക്ക് പ്രകാരം 2.95 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...