ചെന്നൈ: Petrol Bomb Attack: തമിഴ്‌നാട്ടിലെ ബിജെപി (BJP) സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാതരുടെ ബോംബേറ്. ഇന്ന് പുലർച്ചെ 1:30 ഓടെയാണ് ആക്രമണം നടന്നത്. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ വാർത്തകളുടെ അടിസ്ഥാനത്തിൽ രാത്രി ഒരുമണിയോടെയാണ് ആക്രമണം നടന്നത് എന്നാണ്.
Chennai | An unidentified person allegedly throws a petrol bomb at Tamil Nadu BJP office around 1 am. Details awaited. pic.twitter.com/vglWAuRf5G
— ANI (@ANI) February 9, 2022
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇരുചക്രവാഹനത്തിൽ എത്തിയാണ് അക്രമികൾ ഓഫീസിന് നേരെ ബോംബ് എറിഞ്ഞതെന്നാണ്. ഒരാൾ അറസ്റ്റിലായതായും സൂചനയുണ്ട്. മൂന്ന് പെട്രോൾ ബോംബുകളാണ് എറിഞ്ഞതെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ടി നഗറിലുള്ള തമിഴാലയം എന്ന ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം പെട്രോൾ ബോംബുകൾ ഓഫീസിന്റെ മുറ്റത്തേക്കും വരാന്തയിലേക്കും വലിച്ചെറിയുകയായിരുന്നു (Bomb Attack). ആർക്കും അപകടമൊന്നുമില്ല. ബോംബ് ആക്രമണം അറിഞ്ഞതിന് പിന്നാലെ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും അക്രമികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.
Also Read: കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി നടത്തിയത് ഒരു കോടിയോളം രൂപയുടെ യുപിഐ ഇടപാട്
തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയിലെ നന്ദനത്തിൽ നിന്ന് ഒരാളെ പോലീസ് പിടികൂടിയത്. പോലീസ് ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.ആരാണ് ആക്രമണത്തിന് പിന്നിലെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...