UN Human Development Index: യുഎന്നിന്റെ മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി താഴേക്ക്; 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്ത്

2020 ഡിസംബറിലെ സൂചികയിൽ, 189 രാജ്യങ്ങളുടെ പട്ടികയിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 10:23 PM IST
  • 1990 മുതൽ, ഇന്ത്യ 129-ൽ തുടങ്ങി താഴേക്ക് പോകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്
  • ഇന്ത്യയുടെ മാനവ വികസന സൂചിക (എച്ച്ഡിഐ) 2020-ൽ 0.642 ആയിരുന്നു
  • 2021ൽ ഇത് 0.633-ലേക്ക് താഴ്ന്നു
  • 2020-2021 വർഷങ്ങളിൽ ഇന്ത്യ പുറകോട്ട് പോകാൻ കാരണം ആയുർദൈർഘ്യം കുറയുന്നതാകാമെന്നാണ് വിലയിരുത്തൽ
UN Human Development Index: യുഎന്നിന്റെ മാനവ വികസന സൂചികയിൽ ഇന്ത്യ ഒരു പടി താഴേക്ക്; 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്ത്

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചികയിൽ ഒരു പടി താഴ്ന്ന് ഇന്ത്യ. 191 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 132-ാം സ്ഥാനത്താണ് ഇന്ത്യ. 2020 ഡിസംബറിലെ സൂചികയിൽ, 189 രാജ്യങ്ങളുടെ പട്ടികയിൽ 131-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജനങ്ങളുടെ ആയുർദൈർഘ്യം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് മാനവ വികസന സൂചിക കണക്കാക്കുന്നത്.

1990 മുതൽ, ഇന്ത്യ 129-ൽ തുടങ്ങി താഴേക്ക് പോകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മാനവ വികസന സൂചിക (എച്ച്ഡിഐ) 2020-ൽ 0.642 ആയിരുന്നു. 2021ൽ ഇത് 0.633-ലേക്ക് താഴ്ന്നു. 2020-2021 വർഷങ്ങളിൽ ഇന്ത്യ പുറകോട്ട് പോകാൻ കാരണം ആയുർദൈർഘ്യം കുറയുന്നതാകാമെന്നാണ് വിലയിരുത്തൽ. സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തുടരുന്നത്. കോവി‍ഡ് മഹാമാരി മാനവിക പുരോഗതിയെ അഞ്ച് വർഷം പിന്നോട്ടടിക്കുകയും ആഗോള അനിശ്ചിതത്വത്തിന്റെ തരംഗത്തിന് ആക്കം കൂട്ടുകയും ചെയ്തതായി റിപ്പോർട്ട് വിലയിരുത്തുന്നു.

ALSO READ: Ladakh Standoff: കോപ്സ് കമാൻഡർ തല ചർച്ചകൾക്കൊടുവിൽ ഇന്ത്യ-ചൈന അതിർത്തിയിൽ സേനാ പിന്മാറ്റം

30 വർഷത്തിനിടെ ആദ്യമായി, 2020ലും 2021ലും സൂചിക തുടർച്ചയായി രണ്ട് വർഷത്തേക്ക് ഇടിഞ്ഞതായി യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം അറിയിച്ചു. ഈ തിരിച്ചടി 90 ശതമാനത്തിലധികം രാജ്യങ്ങളെയും ബാധിച്ചു. മാനവ വികസന സൂചിക പട്ടികയില്‍ ശ്രീലങ്ക 73-ാം സ്ഥാനത്തും ചൈന 79-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്-129-ാം സ്ഥാനത്തും ഭൂട്ടാന്‍-127-ാം സ്ഥാനത്തുമാണ്. പാകിസ്ഥാൻ 161-ാം സ്ഥാനത്താണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News