UGC NET Result 2021| യുജിസി നെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, റിസൾട്ട് നോക്കേണ്ടത് ഇങ്ങനെ

മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ  നടത്തിയത് (ugc net 2021 results)

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 02:28 PM IST
  • മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്
  • 39 നഗരങ്ങളിലായി രാജ്യത്തുടനീളമുള്ള 837 കേന്ദ്രങ്ങൾ ഇതിനായി ഒരുക്കിയിരുന്നു
  • 12 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഈ വർഷം പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്
UGC NET Result 2021| യുജിസി നെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു, റിസൾട്ട് നോക്കേണ്ടത് ഇങ്ങനെ

UGC NET 2021  പരീക്ഷ  ഫലങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു.  ഉദ്യോഗാർത്ഥികൾക്ക്  ഔദ്യോഗിക സൈറ്റായ ugcnet.nta.nic.in വഴിയും nta.ac-ലെ NTA വെബ്‌സൈറ്റിലൂടെയും പരീക്ഷ ഫലം പരിശോധിക്കാം. 

മൂന്ന് ഘട്ടങ്ങളിലായി 81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ  നടത്തിയത്. ഇത് നവംബർ 20, 21, 22, 24, 25, 26, 29, 30, ഡിസംബർ 1, 3, 4, 5, 2022 ജനുവരി 4, 5 തീയതികളിലായിരുന്നു. 239 നഗരങ്ങളിലായി രാജ്യത്തുടനീളമുള്ള 837 കേന്ദ്രങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. 12 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് ഈ വർഷം പരീക്ഷക്കായി വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തത്.

how to check UGC NET Result 2021

UGC NET ന്റെ ഔദ്യോഗിക സൈറ്റ് ugcnet.nta.nic.in സന്ദർശിക്കുക.

ലോഗിൻ വിശദാംശങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക.

നിങ്ങളുടെ യുജിസി ഫലം സ്ക്രീനിൽ എത്തും

ഫലം പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക.

കൂടുതൽ ആവശ്യങ്ങൾക്കായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News