ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് നടൻ വിജയ്. ഒക്ടോബർ 27ന് വിഴുപ്പുറത്ത് ടിവികെയുടെ ആദ്യ പൊതുസമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ പാർട്ടി നയം പ്രഖ്യാപിക്കുമെന്നും വിജയ് വ്യക്തമാക്കി. ഒക്ടോബർ 27ന് വൈകിട്ട് നാല് മണിക്കാണ് സമ്മേളനം.
ടിവികെയുടെ ആദ്യ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുക്കാൻ വിജയ് ക്ഷണിച്ചേക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു.
രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്.
രാഷ്ട്രീയത്തിൽ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് രാഹുൽ ഗാന്ധിയാണെന്നും അതിനാലാണ് അദ്ദേഹത്തെ ടിവികെയുടെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നതെന്നുമാണ് ടിവികെ നേതാക്കൾ വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്ന ആരോപണം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.