ബെംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നു. പത്തൊൻപതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് പൊട്ടിയത്. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
ഇതിനകം ഒരു ലക്ഷത്തോളം ക്യൂസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് കൊപ്പൽ, വിജയനഗര, ബെല്ലാരി, റായ്ച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഡാമിൽ നിന്ന് 60,000 മില്യൺ ക്യൂബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടണമെന്നും എന്നാൽ മാത്രമേ ഷട്ടറുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കൂവെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരത്തിലൊരു അപകടം അണക്കെട്ടിലുണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.