പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയിൽ ബി.ജെ.പിയുടെ കൊടി കെട്ടിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. പാലക്കാട് തിരുനെല്ലായി സ്വദേശിയായ ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ടായിരുന്ന ബിജെപിയുടെ കൊടിയാണ് പ്രതിമയിൽ കെട്ടിവച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
ALSO READ: വീഡിയോഗ്രാഫറെ കത്തി കാട്ടി ഭീക്ഷണിപ്പെടുത്തി,കാറും സ്വർണവും ക്യമറയും മോഷ്ടിച്ചു
29 വയസുകാരനായ മാനസികാസ്വസ്ഥ്യമുളള പ്രതിയെ അറസ്റ്റ് ചെയ്ത് Palakkad ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജില്ലാ ആശുപത്രിയ്ക്ക് സമീപമെത്തിയ ഇയാൾ അവിടെ നിന്നും ബിജെപിയുടെ കൊടിയെടുത്ത് പുലർച്ചെ നഗരസഭ ഓഫീസ് ഗേറ്റ് ചാടിക്കടന്ന് ഗാന്ധി(Gandhi)പ്രതിമയെ പതാക പുതപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ ആരോപണം ഉയർത്തിയിരുന്നു. എന്നാൽ പാർട്ടി ഇത് നിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ബിജെപിക്ക് പുറമേ നഗരസഭയും അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു.
ALSO READ: മഫ്ടിയിലെത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ല:പൊലീസുകാരിക്കെതിരെ നടപടി
സംഭവത്തിൽ നഗരസഭാ വളപ്പിലെ സി.സി ടീവി ദൃശ്യങ്ങൾ നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സ്(Youth Congress) പ്രവർത്തകർ സ്ഥലത്തേക്ക് മാർച്ച് നടത്തിയിരുന്നു. നഗരസഭയിൽ BJP അധികാരത്തിൽ വന്നതിന് പിന്നാലെ നഗരസഭയുടെ മുന്നിൽ ജയ് ശ്രീറാം പോസ്റ്റർ തൂക്കിയതും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...