തെങ്കാശിയിൽ കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരന്‍റെ മേലേക്ക് റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 01:41 PM IST
  • തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
തെങ്കാശിയിൽ കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

തമിഴ്നാട്: തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശി ജില്ലയിലെ ജനവാസ മേഖലയിൽ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. സംഭവം നടന്നത് ശനിയാഴ്ചയായിരുന്നു. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരന്‍റെ മേലേക്ക് റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന കരടി ചാടി വീഴുകയായിരുന്നു.

Also Read: മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതിയുടെ ചരിത്ര വിധി; 5 ൽ 4 ജഡ്ജിമാരും സംവരണം ശരിവെച്ചു

ശിവശൈലം സ്വദേശിയായ വൈകുണ്ഠമണി എന്നയാളെ നിലത്തേക്ക് വലിച്ചിട്ട ശേഷം മുഖമടക്കം കരടി കടിച്ചുപറിക്കുകയാണ് കരടി ചെയ്തത്.  സംഭവം വഴിയാത്രക്കാര്‍ അറിയിച്ചതിനേ തുടര്‍ന്ന് സമീപത്തെ ഗ്രാമവാസികള്‍ ഓടിയെത്തി കരടിയെ ഓടിക്കാന്‍ ശ്രമിച്ചു. കല്ലും കമ്പുമെടുത്ത് കരടിയെ എറിഞ്ഞങ്കിലും വൈകുണ്ഠമണിയെ വിടാതെ പിടിച്ചിരിക്കുകയായിരുന്നു കരടി.  ഒടുവിൽ ആളുകള്‍ കൂടിയപ്പോൾ ആൾക്കാർക്ക് നേരെ കരടി തിരിഞ്ഞപ്പോഴാണ് വൈകുണ്ഠമണിയെ രക്ഷിക്കാനായത്. ആള്‍ക്കൂട്ടത്തിന് നേരെ കരടി നടത്തിയ ആക്രമണത്തില്‍ നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവര്‍ക്കും പരിക്കേറ്റു.

Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ

സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വൈകുണ്ഠമണിയുടെ പരിക്ക് ഗുരുതരമാണെന്നാണ് പറയുന്നത്. ഇതിനിടയിൽ കരടി ആക്രമണത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും കരടിയെ വെടിവച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശിവശൈലം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.  സമരത്തെ തുടർന്ന് ആലംകുളം ഡിവൈഎസ്പിയും കടയം റേഞ്ച് ഓഫീസറും നൽകിയ ഉറപ്പിലാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.  തുടർന്ന് സമീപ പ്രദേശത്തു നിന്നും കണ്ടെത്തിയ കരടിയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. മുഖത്തും കഴുത്തിലുമായി ഗുരുതര പരിക്കുകളാണ് വൈകുണ്ഠമണിക്ക് സംഭവിച്ചത്. ഈ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.  ഇതിനിടയിൽ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സഹായത്തിനായി നിലവിളിക്കുന്ന വൈകുണ്ഠമണിയെ കടിച്ചുകുടയുന്ന കരടിയുടേതാണ് ദൃശ്യങ്ങള്‍. ഓടിക്കൂടിയ ആളുകളില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News