Himanta Biswa: കുട്ടികളെ മദ്രസയിൽ അയക്കരുത്; അസമിൽ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അം​ഗീകരിക്കാൻ നിബന്ധനകൾ ഏറെ

അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 08:22 AM IST
  • സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉണ്ടാകാൻ പാടില്ല,
  • രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത്, കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ അയക്കരുത് തുടങ്ങിയവയാണ് നിബന്ധനകൾ.
Himanta Biswa: കുട്ടികളെ മദ്രസയിൽ അയക്കരുത്; അസമിൽ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അം​ഗീകരിക്കാൻ നിബന്ധനകൾ ഏറെ

അസമിലെ ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാനുള്ള നിബന്ധനകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉണ്ടാകാൻ പാടില്ല, രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുത്, കുട്ടികളെ മദ്രസയിൽ പഠിപ്പിക്കാൻ അയക്കരുത് തുടങ്ങിയവയാണ് നിബന്ധനകൾ

ALSO READ: എൻഫോഴ്സ്മെൻറിൽ ജോലി നോക്കുന്നുണ്ടോ? എങ്ങനെ ലഭിക്കും? എന്തൊക്കെ നടപടിക്രമം?

കുട്ടികളെ മദ്രസയിൽ അയച്ചു പഠിപ്പിക്കുന്നതിന് പകരം ഡോക്ടർമാരും എൻജിനീയർമാരും ആകുന്ന തരത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകണമെന്നും പെൺകുട്ടികളെയും സ്കൂളിലേക്ക് അയയ്ക്കണം പിതാവിന്റെ സ്വത്തിൽ അവകാശം നൽകണമെന്നും മുഖ്യമന്ത്രി നിബന്ധനയിൽ പറയുന്നു. ഒന്നിൽ കൂടുതൽ ഭാര്യമാർ ഉള്ളത് അസമീസ് സംസ്കാരം അല്ലെന്നും ആ സംസ്കാരം ഉൾക്കൊള്ളാൻ തയ്യാറാണെങ്കിൽ മാത്രമേ അവരെ അസമീസ് പൗരന്മാരായി അംഗീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News