ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച ഭീകരരുടെ പദ്ധതി തകര്‍ത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ ചോദ്യം ചെയ്തപ്പോഴാണ് സേനയ്ക്ക് ഈ വിവരം ലഭിച്ചത്. തുടര്‍ന്ന് അരിഗമില്‍ പുല്‍വാമഷോപിയാന്‍ റോഡില്‍ ഭീകരര്‍ ഒരുക്കിവച്ചിരുന്ന 5 കിലോഗാം ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കണ്ടെടുത്തു നിര്‍വീര്യമാക്കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇഷാഖ് അഹമ്മദ് വാനിയെ ചോദ്യം ചെയ്തു വരികയാണ്.
ഇതിനിടയില്‍ കരസേനാ ഓഫിസറടക്കം 5 സൈനികര്‍ വീരമൃത്യുവിന് കാരണമായ ജമ്മുവിലെ രജൗറിയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ മൂന്നാംദിവസവും തുടര്‍ന്നു. കനത്ത മഴയെ വകവെയ്ക്കാതെയാണ് ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. ആക്രമണത്തില്‍ പങ്കെടുത്ത ഒരു ഭീകരനെ ശനിയാഴ്ച വെടിവച്ചുകൊന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളുടെ അനുയായി കടന്നുകളഞ്ഞു.
പൂഞ്ചിലെ ടിംബര്‍ഗലിയില്‍ കഴിഞ്ഞമാസം 5 സൈനികരുടെ വീരമൃത്യുവിനിടയായ ആക്രമണം നടത്തിയ ഭീകരര്‍ക്കായി 'ത്രിനേത്ര' എന്ന പേരില്‍ സേന നടത്തിയ ദൗത്യത്തിനിടെയാണു വെള്ളിയാഴ്ച കാന്‍ഡി വനമേഖലയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ സൈനികര്‍ക്കു ജീവന്‍ പൊലിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...