94 ആം വയസ്സിൽ അവിശ്വസനീയ നേട്ടം; ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

94ആം വയസ്സിൽ ഭഗ്വാനി മുത്തശ്ശി രാജ്യത്തിനായി നേടിത്തന്നത് അവിശ്വസനീയമായ നേട്ടമായിരുന്നു. ഫിൻലാൻഡിലെ ടാമ്പേറിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 06:56 AM IST
  • ഇന്ത്യയുടെ അഭിമാനമായ 94-കാരി ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം
  • 24.74 സെക്കൻഡുകൾ കൊണ്ട് ഓടിയെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത്
94 ആം വയസ്സിൽ അവിശ്വസനീയ നേട്ടം; ഭഗ്വാനി ദേവിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

ഡൽഹി:ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ 94-കാരി ഭഗ്വാനി ദേവിക്ക് ഉജ്വല വരവേൽപ്പ് നൽകി രാജ്യം. മറ്റൊരു രാജ്യത്ത് മെഡലുകൾ നേടി ഭാരതത്തിന് അഭിമാനമായതിൽ സന്തോഷമുണ്ടെന്ന് ഭഗ്വാനി ദേവി പറഞ്ഞു. 100 മീറ്റർ സ്പ്രിന്റിൽ 24.74 സെക്കൻഡുകൾ കൊണ്ട് ഓടിയെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത്. 

94ആം വയസ്സിൽ ഭഗ്വാനി മുത്തശ്ശി രാജ്യത്തിനായി നേടിത്തന്നത് അവിശ്വസനീയമായ നേട്ടമായിരുന്നു. ഫിൻലാൻഡിലെ ടാമ്പേറിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത്. 24.74 സെക്കൻഡുകൾ കൊണ്ട് 100 മീറ്റർ സ്പ്രിന്റിൽ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത്. ഷോട്ട് പുട്ടിൽ ഭഗ്വാനി ദേവി വെങ്കലവും നേടി. ഇന്ത്യയിൽ തിരിച്ചെത്തിയ ഭഗ്വാനി ദേവിക്ക് ഉജ്വല വരവേൽപ്പാണ് ഡൽഹിയിൽ രാജ്യം നൽകിയത്. മറ്റൊരു രാജ്യത്ത് മെഡലുകൾ നേടി എന്റെ രാജ്യത്തിന് അഭിമാനം നൽകിയതിൽ താൻ സന്തോഷവതിയാണെന്നായിരുന്നു മെഡൽ മുത്തശ്ശിയുടെ പ്രതികരണം. 

ചെന്നൈയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയാണ് ഭഗ്വാനി ദേവി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ചരിത്ര നേട്ടം സ്വന്തമാക്കിയ ഭഗ്വാനി ദേവിയെ ദേശീയ കായിക മന്ത്രാലയം അഭിനന്ദിച്ചിരുന്നു. രാജ്യം മുഴുവൻ 94-കാരിയിൽ അഭിമാനിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News