ഹൈദരാബാദ് : തെലങ്കാന തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായത് കാമറെഡ്ഡി ജില്ലയിലെ പോരാട്ടമായിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ റേവന്ത് റെഡ്ഡിയും നേർക്കുനേരെ എത്തിയതോടെ കാമറെഡ്ഡി സ്റ്റാർ മണ്ഡലമായി. ശക്തരായ രണ്ട് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം മൂന്നാമതൊരു നേതാവിനായിരുന്നു. ബിജെപിയുടെ വെങ്കട രമണ റെഡ്ഡിയാണ് കമാറെഡ്ഡി മണ്ഡലത്തിൽ ജയിച്ചത്.
6741 വോട്ടിനാണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. കെസിആർ 59911 വോട്ട് നേടിയപ്പോൾ റേവന്ത് റെഡ്ഡി സ്വന്തമാക്കിയത് 54916 വോട്ടുകളാണ്. തെലങ്കാനയിലെ പ്രമുഖ വ്യവസായിയാണ് രമണ റെഡ്ഡി. 49 കോടിയുടെ ആസ്തിയാണ് രമണയ്ക്കുള്ളത്.
ALSO READ : Revanth Reddy : റേവന്ത് റെഡ്ഡി തകർത്തത് കെസിആറിന്റെ അപ്രമാദിത്വം; ഒപ്പം കോൺഗ്രസ് നൽകാൻ കാത്തുവെച്ച മറുപടിയും
#TelanganaElections2023 | BJP candidate from Kamareddy, Katipally Venkata Ramana Reddy wins by a margin of 6,741, garnering a total of 66,652 votes.
He defeated incumbent CM K Chandrashekar Rao and State Congress chief Revanth Reddy from here. pic.twitter.com/Jah7tpy9Dc
— ANI (@ANI) December 3, 2023
കമാറെഡ്ഡിക്ക് പുറമെ മറ്റൊരു മണ്ഡലത്തിലും കെസിആറും റേവന്ത് റെഡ്ഡിയും മത്സരിക്കുന്നുണ്ട്. ഗജ്വെലാണ് കെസിആർ മത്സരിച്ച മറ്റൊരു മണ്ഡലം. ഇവിടെ 45,000ത്തിൽ അധികം വോട്ടന് കെസിആർ ജയിച്ചു. റേവന്ത് റെഡ്ഡി മത്സരിച്ച രണ്ടാമത്തെ സീറ്റ് കൊടങ്ങലാണ്. 32,000 വോട്ടിനാണ് കൊങ്ങലിൽ കോൺഗ്രസ് നേതാവിന്റെ ജയം.
അതേസമയം തെലങ്കാനയിൽ 65 സീറ്റ് നേടി കോൺഗ്രസ് സഖ്യം അധികാരത്തിലെത്തി. ഹാട്രിക് ജയം തേടി ഇറങ്ങിയ കെസിആറിന്റെ ബിആർഎസിനെ തകർത്താണ് തെലങ്കാനയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് അധികാരത്തിൽ എത്തുന്നത്. 2018ൽ 99 സീറ്റ് നേടിയ കെസിആറിന്റെ പാർട്ടി ഇത്തവണ നേടിയത് 39 സീറ്റുകൾ മാത്രമണ്. ബിജെപി തെലങ്കാനയിൽ എട്ട് സീറ്റ് നേടാനാകുയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.