2022-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. കോവിഡ് മഹാമാരിക്ക് ശേഷം ആളുകൾ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും കുറഞ്ഞു. അധികം ആളുകളും ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെ ഭക്ഷണം ഓർഡർ ചെയ്യുകയാണ്. ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി ഓർഡറുകൾ ലഭിക്കുന്നുവെന്നാണ് സ്വിഗ്ഗി പുറത്ത് വിട്ട പട്ടികയിൽ വ്യക്തമാക്കുന്നത്.
ബിരിയാണിയ്ക്കൊപ്പം, ബിബിംബാപ്പ് (കൊറിയൻ), രവിയോലി (ഇറ്റാലിയൻ) തുടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഇന്ത്യക്കാർ കൂടുതലായി ഓർഡർ ചെയ്തിട്ടുണ്ട്. ഒരു മിനിറ്റിൽ ബിരിയാണിക്കായി 137 ഓർഡറുകൾ 2022ൽ ലഭിച്ചതായാണ് സ്വിഗ്ഗി വ്യക്തമാക്കുന്നത്. സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത സ്നാക്സുകൾ സമൂസ, പോപ്കോൺ, പാവ് ഭാജി, ഫ്രഞ്ച് ഫ്രൈസ്, ഗാർലിക് ബ്രെഡ്സ്റ്റിക്സ്, ഹോട്ട് വിംഗ്സ്, ടാക്കോ, ക്ലാസിക് സ്റ്റഫ്ഡ് ഗാർലിക് ബ്രെഡ്, മിംഗിൾസ് ബക്കറ്റ് എന്നിവയാണെന്നും സ്വിഗ്ഗി പറയുന്നു.
ALSO READ: ഫുഡ് ചാര്‍ട്ടില്‍ ഒന്നാമന്, ലോക്ക്ഡൌണിലും ബിരിയാണി സൂപ്പര്‍ ഹിറ്റ്!!
തന്തൂരി ചിക്കൻ, പനീർ ബട്ടർ മസാല, ബട്ടർ നാൻ, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ ബിരിയാണി, മസാല ദോശ എന്നിവയാണ് ഈ വർഷം സ്വിഗ്ഗിയിലെ ഏറ്റവും ജനപ്രിയമായ മറ്റ് ഭക്ഷണങ്ങൾ. ഈ വർഷം ഇന്ത്യക്കാർ ഇറ്റാലിയൻ പാസ്ത, പിസ്സ, മെക്സിക്കൻ ബൗൾസ്, സ്പൈസി റാമെൻ, സുഷി തുടങ്ങിയ വിദേശ വിഭവങ്ങൾ വാങ്ങിയെന്നും സ്വിഗ്ഗി വ്യക്തമാക്കി.
രവിയോലി (ഇറ്റാലിയൻ വിഭവം), ബിബിംബാപ്പ് (കൊറിയൻ വിഭവം) എന്നിവ ജനപ്രിയമായി. ഗുലാബ് ജാമുൻ, രസ്മലയ്, ചോക്കോ ലാവ കേക്ക്, രസഗുല്ല, ചോക്കോചിപ്സ് ഐസ്ക്രീം, അൽഫോൻസോ മാംഗോ ഐസ്ക്രീം, കാജു കട്ലി, ടെൻഡർ കോക്കനട്ട് ഐസ്ക്രീം, ഡെത്ത് ബൈ ചോക്ലേറ്റ്, ഹോട്ട് ചോക്ലേറ്റ് ഫഡ്ജ് എന്നിവയാണ് ഈ വർഷം സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത മധുരപലഹാരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...