Pegasus Verdict | പെഗാസസ് കേസിൽ വിധി നാളെ, പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്

ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 02:12 PM IST
  • ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്
  • 300 ലധികം വെരിഫൈഡ് ആയുള്ള മൊബൈൽ നമ്പരുകൾ പെഗാസസിൻറെ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് കണക്ക്.
  • ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.
Pegasus Verdict | പെഗാസസ് കേസിൽ വിധി നാളെ, പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്

ന്യൂഡൽഹി: രാജ്യത്ത് വിവാദ തരംഗ സൃഷ്ടിച്ച പെഗാസസ് ചാര സോഫ്റ്റ്വെയർ കേസിൽ നാളെ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്.

ഇസ്രായേൽ സ്ഥാപനമായ എൻഎസ്ഒയുടെ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരെയും രാഷ്ട്രീയക്കാരെയും അടക്കം വിവരങ്ങൾ ചോർത്തിയതാണ് സംഭവം.

ALSO READ: Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം

കേസിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് കോടതി മുൻപാകെയുള്ള ഹർജികളിലെ ആവശ്യം. ഒരു അന്താരാഷ്ട്ര മീഡിയ കൺസോർഷ്യം റിപ്പോർട്ട് ചെയ്തത് 300 ലധികം വെരിഫൈഡ് ആയുള്ള മൊബൈൽ നമ്പരുകൾ പെഗാസസിൻറെ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് കണക്ക്.

 

ALSO READ: Pegasus Phone Leak Persons: നാൽപ്പത് മാധ്യമ പ്രവർത്തകർ, രണ്ട് കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിയുടെയും ഫോൺ ചോർന്നു

 

ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News