ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി വിധി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ലെന്നും വീണ്ടും പരീക്ഷ നടത്തിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പുനഃപരീക്ഷ 24 ലക്ഷത്തിലധികം വിദ്യാർഥികളെയാണ് ബാധിക്കുക. ചോദ്യ പേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പരീക്ഷയുടെ പവിത്രതയെ ഇക്കാര്യം ബാധിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നീറ്റ് പരീക്ഷയിൽ വ്യാപകമായി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ചോദ്യ പേപ്പർ ചോർച്ച മൂലം 155 പേർക്കാണ് ഗുണം ഉണ്ടായത്. ബിഹാറിലെ പട്ന, ഝാർഖണ്ഡിലെ അസാരിബാഗ്, ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോർട്ട്.
ALSO READ: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ
മെയ് അഞ്ചിനാണ് നാഷണൽ ടെസ്റ്റിങ് എജൻസി (എൻടിഎ) നീറ്റ് പരീക്ഷ നടത്തിയത്. 4750 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. 24 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ജൂൺ 14ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ച പരീക്ഷാഫലം, ജൂൺ നാലിന് പ്രസിദ്ധീകരിച്ചു.
നാഷണൽ ടെസ്റ്റിങ് എജൻസിയുടെ ചരിത്രത്തിൽ ആദ്യമായി 67 പേർ മുഴുവൻ മാർക്കും നേടി. ഹരിയാനയിലെ ഫരീദാബാദിലെ ഒരു സെന്ററിലെ ആറ് പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചു. ഇതോടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്ന ആശങ്ക ഉയർന്നു.
ഇതിന് പിന്നാലെ പരീക്ഷാഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കോടതിയെ സമീപിച്ചു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ആവർത്തിക്കുമ്പോഴും പന്ത്രണ്ടിലധികം പേരെയാണ് ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. പട്നയിൽ നിന്ന് ഏതാനും പേരെ സിബിഐ അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.