Dilip Ghosh ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്; ബം​ഗാൾ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സുകാന്ത മജുംദാർ

ബിജെപിയിൽ നിന്ന് എംപിയും എംഎൽഎമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷിനെ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 12:45 AM IST
  • നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ നാല് എംഎൽഎമാരും ഒരു എംപിയുമാണ് ബിജെപി വിട്ട് തൃണമൂലില്‍ ചേർന്നത്
  • സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്‍മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് പോയ എംഎൽഎമാർ
  • ബാബുൽ സുപ്രിയോയുടെ പാർട്ടി മാറ്റം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്
  • ഇതിനിടെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനെയും മാറ്റിയിരിക്കുന്നത്
Dilip Ghosh ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്; ബം​ഗാൾ ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് സുകാന്ത മജുംദാർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബിജെപി. അധ്യക്ഷന്‍ ദിലീപ് ഘോഷിനെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. ബം​ഗാൾ ബിജെപി അധ്യക്ഷനായി എംപി സുകാന്ത മജുംദാറിനെ നിയമിച്ചു.

മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ബാബുല്‍ സുപ്രിയോ കഴിഞ്ഞ ദിവസം തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നിരുന്നു. ബിജെപിയിൽ നിന്ന് എംപിയും എംഎൽഎമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദിലീപ് ഘോഷിനെ മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: മുൻ കേന്ദ്രമന്ത്രി Babul Supriyo ബിജെപി വിട്ട് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ നാല് എംഎൽഎമാരും ഒരു എംപിയുമാണ് ബിജെപി വിട്ട് തൃണമൂലില്‍ ചേർന്നത്.  സൗമന്‍ റോയ്, ബിശ്വജിത് ദാസ്, തന്‍മയ് ഘോഷ്, മുകുള്‍ റോയ് എന്നിവരാണ് ബിജെപിയിൽ നിന്ന് തൃണമൂലിലേക്ക് പോയ എംഎൽഎമാർ.

ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബാബുൽ സുപ്രിയോയുടെ പാർട്ടി മാറ്റം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുൽ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്. ഇതിനിടെയാണ് പാർട്ടി സംസ്ഥാന അധ്യക്ഷനെയും മാറ്റിയിരിക്കുന്നത്.

ALSO READ: Mansukh Mandaviya: രോ​ഗിയായി വേഷം മാറി ആശുപത്രിയിൽ, ആരോ​​ഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മർദ്ദനം

രാഷ്ട്രീയത്തിൽ നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്. ബിജെപി വിട്ട് ഒന്നര മാസത്തിന് ശേഷമാണ് ബാബുൽ സുപ്രിയോ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News