അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ടി അയോധ്യയിലെ രാമക്ഷേത്രം പൂർണമായി ഒരുങ്ങിയിരിക്കുകയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളുമെല്ലാം പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ന് പ്രാണ പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യം വഹിക്കാൻ അതിഥികൾ എത്തുമ്പോൾ ബറേലിയിൽ നിർമ്മിച്ച പ്രത്യേക സുഗന്ധദ്രവ്യത്തിന്റെ ഗന്ധമാകും ഓരോരുത്തരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്.
Also Read: കാത്തിരിപ്പിന് വിരാമം... രാമമന്ത്ര മുഖരിതമായി അയോധ്യ; പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ; രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് തുടക്കം
ബറേലിയിൽ നിന്നുള്ള സുഗന്ധദ്രവ്യ വ്യവസായിയായ ഗൗരവ് മിത്തൽ ആണ് പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധദ്രവ്യക്കൂട്ടും, കുങ്കുമപ്പൂവും ചടങ്ങിലേക്കായി സമർപ്പിച്ചിരിക്കുന്നത്. ഇന്ന് അയോധ്യയിലെത്തുന്ന പ്രത്യേക ക്ഷണിതാക്കൾക്ക് ഈ സുഗന്ധദ്രവ്യവും കുങ്കുമപ്പൂവും സമ്മാനമായി കൈമാറുമെന്നാണ് റിപ്പോർട്ട്.
5000 പെർഫ്യൂം ബോട്ടിലുകളും 7000 പാക്കറ്റ് കുങ്കുമപ്പൂവുമാണ് അയോദ്ധ്യയിലേക്ക് സമർപ്പിച്ചത്. സുഗന്ധദ്രവ്യ നിർമ്മാണത്തിൽ വിദഗ്ധരായ ഒരു സംഘത്തിന്റെ നേതൃത്വത്തിൽ പത്ത് ദിവസം എടുത്താണ് ഈ സുഗന്ധക്കൂട്ട് വികസിപ്പിച്ചിരിക്കുന്നത്. ചടങ്ങിന് ദിവസങ്ങൾക്ക് മുൻപുതന്നെ സുഗന്ധദ്രവ്യവും കുങ്കുമപ്പൂവും അയോധ്യയിലേക്ക് അയച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇത് സമ്മാനിച്ചതായും ഗൗരവ് മിത്തൽ വ്യക്തമാക്കി. മികച്ച സുഗന്ധം നൽകുന്ന പെർഫ്യൂം തയ്യാറാക്കണമെന്ന് നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നുവെന്നും കസ്തൂരി കൊണ്ടുള്ള സുഗന്ധദ്രവ്യമാണ് ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും ഭഗവാൻ രാമൻ ജനിച്ചപ്പോൾ അയോധ്യയാകെ ചന്ദനവും കസ്തൂരിയും വിതറിയതായി രാമചരിതമാനസത്തിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതേ ഘടകങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രകൃതിദത്തമായ സുഗന്ധം നിർമ്മിക്കാൻ ശ്രമിച്ചതെന്നും ഗൗരവ് മിത്തൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.