ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് വിവാദ ആയുധ വ്യാപാരികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സോണിയ പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ തെളിവുണ്ടെങ്കില്‍ വധേരയ്ക്കെതിരെ അന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് സോണിയ പറഞ്ഞു.
എന്നാല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് റോബര്‍ട്ട് വധേരയ്ക്ക് ലണ്ടനില്‍ ബിനാമി പേരില്‍ വീടുണ്ടെന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിനാമി പേരില്‍ ആയുധ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരിയുമായി റോബര്‍ട്ട് വദ്രയ്ക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. സഞ്ജയ് ലണ്ടനില്‍ 2009ല്‍ കൊട്ടാര സദൃശ്യമായ വീട് വാങ്ങിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.