Covid Second Wave: കിട്ടാനില്ലാത്ത മരുന്നുകൾ ഇതാണ്,സൂക്ഷിക്കണം

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ  രണ്ടര ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Apr 18, 2021, 10:45 AM IST
  • ഇതിൽ തന്നെ കോവിഡിന് കാര്യക്ഷമമായി ഉപയോഗിക്കുന്ന Remdesivir ഇൻജക്ഷനാണ് ഏറ്റവും അധികം വിപണിയിൽ ആവശ്യമുള്ളത്
  • ന്യുമോണിയക്കടക്കം ലഭ്യമാകുന്ന മരുന്നുകൾ പലയിടത്തും കിട്ടാനില്ല.
  • കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2.17 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
  • ഒരു ദിവസത്തിനിടയിൽ ഉണ്ടാവുന്ന ഏറ്റവും ഉയർന്ന കണക്കാണിത്
Covid Second Wave: കിട്ടാനില്ലാത്ത മരുന്നുകൾ ഇതാണ്,സൂക്ഷിക്കണം

Newdelhi: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ അവശ്യ മരുന്നുകൾക്കും കടുത്ത ക്ഷാമം. ന്യുമോണിയ,ശ്വാസകോശ അണു ലഭ്യമാകുന്ന മരുന്നുകൾ  പലയിടത്തും കിട്ടാനില്ല.ഇതിൽ തന്നെ കോവിഡിന് കാര്യക്ഷമമായി ഉപയോഗിക്കുന്ന Remdesivir ഇൻജക്ഷനാണ് ഏറ്റവും അധികം വിപണിയിൽ ആവശ്യമുള്ളത്. ഏറ്റവും അധികം പ്രതിസന്ധി നേരിടുന്ന മധ്യുപ്രദേശ്,മഹാരാഷ്ട്ര,ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പ്രശ്നം അതിരൂക്ഷം.

Remdac,remwin,redyx,cipremi,desrem,jubi-r,covifor എന്ന മരുന്നുകൾക്കാണ് ക്ഷാമം നേരിടുന്നത്. ക്ഷാമം കൂടിയതോടെ കേന്ദ്ര സർക്കാർ (India Goverment) ഇവയുടെ വില കുറച്ചിട്ടുണ്ട്.1000 രൂപയോളമാണ് ഒാരോ മരുന്നുകൾക്കും കുറച്ച കുറഞ്ഞ വില. എന്നാൽ വിലക്കുറവ് കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നാണ്  മരുന്ന് വിപണിയലുള്ളവർ പറയുന്നത്.

Also readTrain യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കില്‍ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

പല കമ്പനികളും നേരത്തെ വലിയതോതിൽ ഇത്തരം  മരുന്നുകളുടെ ഉത്പാദനം കൂട്ടിയിരുന്നു. എന്നാൽ ചിലവില്ലാതെ ഇവ സൂക്ഷിക്കാനുള്ള തടസ്സം മൂലം നിലവിലുള്ളവ വിറ്റ് പോയതോടെ പിന്നീട് ഉത്പാദനം നടത്തിയില്ല. ഇതാണ്  മരുന്ന് ക്ഷാമം രൂക്ഷമാകാനുണ്ടായ കാരണം.

Also readKerala Covid Update : കോവിഡിൽ വിറച്ച് കേരളം, ഇന്ന് 13,835 കേസ് ടെസ്റ്റ് പോസിറ്റിവിറ്റി 17ന് മുകളിൽ

അതേസമയം രാജ്യത്ത് കോവിഡ് (Covid) വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ  രണ്ടര ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത്രയും ദിവസത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന് ഏകദിന കണക്കാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News