ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ (Shopian Encounter) രണ്ട് ഭീകരരെ (Terrorists) സൈന്യം വധിച്ചു. ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു പേരെ വധിച്ചത്. ഇന്ന് പുലര്‍ച്ചെ ദ്രഗാഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദില്‍ വാനി എന്നാണ് ഇയാളുടെ പേര്. പുല്‍വാമയില്‍ പ്രദേശവാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഇയാളെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.
ഷോപിയാന്‍ മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുമായി പതിനൊന്ന് ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ പതിനഞ്ച് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
പഞ്ചാബിലെ ഫിറോസ്പൂരില്‍ ബിഎസ്‌എഫ് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. ഫിറോസ്പുരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുനിന്നാണ് BSF ആയുധ ശേഖരം പിടികൂടിയത്. പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളാണ് ഫിറോസ്പൂരില്‍ നിന്ന് ബിഎസ്‌എഫ് പിടിച്ചെടുത്തത്. ഇരുപതിലധികം പിസ്റ്റളുകളും തിരകളുമാണ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ അടങ്ങിയ ബാഗില്‍ ഹെറോയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ജമ്മു കാശ്മീരിൽ സാധാരണക്കാരുടെ നേർക്കുള്ള ഭീകരാക്രമണം (Terrorist attack) അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര അന്വേഷണ ഏജൻസിയെ (NIA) ഏൽപ്പിക്കും. 11 സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെട്ട സംഭവത്തിലാണ് NIAക്ക് അന്വേഷണ ഏൽപ്പിക്കുന്നത്. ഇതിൽ 5 പേർ അന്യസംസ്ഥാനമ തൊഴിലാളികളാണ്. കഴിഞ്ഞ് 16 ദിവസത്തിനിടയിലാണ് ഈ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...