മുംബൈ: യാത്രക്കാരൻ എക്‌സ്പ്രസ് ട്രെയിനിന്റെ എമർജൻസി ചെയിൻ നോബ് വലിച്ചതിനെത്തുടർന്ന് ട്രെയിൻ യാത്ര പുനരാരംഭിക്കുന്നതിന് ജീവൻ പണയം വച്ച് ലോക്കോ പൈലറ്റ്. നദിയുടെ മുകളിലുള്ള പാലത്തിൽ വച്ചാണ് എമർജൻസി ചെയിൻ നോബ് വലിച്ചത്. തുടർന്ന് ട്രെയിൻ പാലത്തിന് മുകളിൽ നിന്നു. യാത്ര പുനരാരംഭിക്കണമെങ്കിൽ നോബ് റീസെറ്റ് ചെയ്യണം. ഈ സാഹചര്യത്തിലാണ് ഗോദാൻ എക്‌സ്പ്രസിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാർ ജീവൻ പണയപ്പെടുത്തി ഒറ്റവരിപ്പാലത്തിൽ നിന്ന് ട്രെയിനിന്റെ എഞ്ചിനിലേക്ക് കയറിയത്.
കല്യാണിൽ നിന്ന് ഗോരഖ്പൂരിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരൻ എമർജൻസി ചെയിൻ നോബ് വലിച്ചതിനെത്തുടർന്ന് ട്രെയിൻ ടിറ്റ്‌വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള നദിയിലെ ഒരു റെയിൽവേ പാലത്തിൽ കുടുങ്ങി. ഒറ്റവരിപ്പാതയിലാണ് ട്രെയിൻ കുടുങ്ങിയത്. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ നടന്ന സംഭവത്തിന്റെ വീഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ട്രെയിനുകളിൽ അനാവശ്യമായി അലാറം ചങ്ങല വലിക്കരുതെന്ന് റെയിൽവേ യാത്രക്കാരോട് അഭ്യർഥിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.
Pulling the Alarm Chain for no reason can cause trouble to many!
Satish Kumar, Asst. Loco Pilot of CR,took the risk of resetting Alarm Chain of Godan Express,halted over the River Bridge between Titwala & Khadavli Station.
Pull the chain of a train only in case of an emergency. pic.twitter.com/I1Jhm9MESh
— Ministry of Railways (@RailMinIndia) May 6, 2022
ഛപ്രയിലേക്കുള്ള ഗോദാൻ എക്‌സ്പ്രസിലെ സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് സതീഷ് കുമാർ നദിക്ക് മുകളിലുള്ള പാലത്തിലൂടെ ട്രെയിനിന്റെ എഞ്ചിനിലേക്ക് അതിസാഹസികമായാണ് കടന്നത്. തുടർന്ന് ചെറിയ ഒരു ഇരുമ്പ് തൂണിൽ ചവിട്ടിയാണ് ഇദ്ദേഹം തിരിച്ച് ഇറങ്ങിയത്. ടിറ്റ്‌വാലയ്ക്കും ഖദാവലിക്കും ഇടയിലുള്ള കാലു നദിയിലെ പാലത്തിൽ വച്ച് സാമൂഹ്യവിരുദ്ധർ അലാറം ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെന്നും ട്രെയിൻ യാത്ര പുനരാരംഭിക്കുന്നതിന് സെക്കൻഡ് ലാസ്റ്റ് നോബ് റീസെറ്റ് ചെയ്യേണ്ടതുണ്ടെന്നും വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് സെൻട്രൽ റെയിൽവേയുടെ മുഖ്യ വക്താവ് ശിവാജി സുതാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...