ബെംഗളൂരു : ബെംഗളൂരു നഗരമധ്യത്തിൽ സ്കൂൾ പെൺകുട്ടികൾ തമ്മിൽ കൂട്ടത്തല്ല്. പത്തിലധികം പെൺകുട്ടികൾ തമ്മിൽ ബേസ് ബോൾ ബാറ്റും വടിയും ഒക്കെ ഉപയോഗിച്ച് ഏറ്റുമുട്ടിയത്. നഗരത്തിലെ പ്രധാന വീതിയായ സെന്റ് മാർക്ക് റോഡിലാണ് സംഭവം. ബെംഗളൂരുവിലെ പ്രമുഖ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനികൾ തമ്മിലാണ് നടുറോഡിൽ കൈയ്യാങ്കളി നടത്തിയത്.
മുടിക്ക് പിടിച്ച് സ്റ്റെപ്പിന് താഴേക്ക് വലിച്ചിടുന്നതും ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. യൂണിഫോമിൽ അല്ലാത്ത മൂന്ന് പെൺകുട്ടികളെയും കൂട്ടത്തല്ലിനിടയിൽ നിൽക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്. വീഡിയോ കാണാം:
ALSO READ : Viral Video : ഇതാ അടുത്ത വെറൈറ്റി; ചോക്ലേറ്റ് പേസ്ട്രി മാഗ്ഗി; തലയ്ക്ക് കൈവച്ച് സോഷ്യൽ മീഡിയ
Y'all need to even if y'all haven't already pic.twitter.com/fBbJv9CXoc
— T.sh (@Taha_shah0) May 17, 2022
സ്കൂളിലെ മറ്റ് വിദ്യാർഥികളും അധ്യാപകരുമെത്തിയാണ് തമ്മിൽ തല്ലിയ പെൺകുട്ടികളെ പിടിച്ച് മാറ്റിയത്. സംഭവത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളും രംഗത്തെത്തിട്ടുണ്ട്. എന്നാൽ ഇവർക്കിടിയിലുള്ള പ്രശ്നമെന്താണ് ഇപ്പോഴും അവ്യക്തമാണ്.
സംഭവത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അശോകാ സിറ്റി പോലീസ് സ്റ്റേഷൻ പരിതിയിലാണ് കൂട്ടയടി നടക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.