ഉത്തർപ്രദേശ്: വീട്ടിലും മുറികളിലുമൊക്കെ ചിതലും, എലിയുമൊക്കെ പേപ്പർ തിന്നുന്നതും തുണികൾ കടിച്ച് മുറിക്കുന്നതുമൊക്കെ സാധാരണ സംഭവങ്ങളാണ്. എന്നാൽ ബാങ്ക് ലോക്കറിലെ പണം തിന്നുന്ന ചിതലിനെ പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ. തിന്നതോ 18 ലക്ഷം രൂപ. ഉത്തർപ്രദേശിലെ മൊറാദ ബാദിലാണ് സംഭവം.
ബാങ്ക് ഓഫ് ബറോഡയുടെ ആഷിയാന ശാഖയിലാണ് സംഭവം. മൊറാദാബാദ് സ്വദേശിനിയായ അൽക്ക പഥക് തൻറെ മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയാണ് ചിതൽ തിന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലോക്കറിൽ പണം വെച്ചത്. ഒരു വർഷത്തിന് ശേഷം ലോക്കർ എഗ്രിമെന്റ് പുതുക്കാൻ അൽക്കയെ ബാങ്കുകാർ വിളിച്ചു. ബാങ്കിലെത്തി നടപടിക്രമങ്ങൾക്ക് ശേഷം ലോക്കർ വെറുതെ തുറന്ന അൽക്ക ഞെട്ടിപ്പോയി താൻ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപയും ചിതലിന്റെ ആക്രമണത്തിൽ വെറും പൊടിയായി മാറിയിരിക്കുന്നു.
അൽക്കയും ബാങ്കുകാരുമായി തർക്കവു മായി.ലോക്കർ നിയമ പ്രകാരം ലോക്കറിൽ ആഭരണങ്ങളും രേഖകളും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനാണ് പറ്റുക. പണം/ കറൻസി എന്നിവ ലോക്കറിൽ സൂക്ഷിക്കാൻ പാടില്ലെന്ന റിസർവ്വ് ബാങ്ക് ചട്ടമുണ്ടെന്ന നിലപാടിലായിരുന്നു ബാങ്കുകാർ. സംഭവം വലിയ ചർച്ചയായതോടെ ബാങ്ക് ഓഫ് ബറോഡയുടെ ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ ഇതിന് നഷ്ട പരിഹാരം കിട്ടുമോ എന്നറിയില്ല.
ഏന്നാൽ ബാങ്ക് ഉദ്യോഗസ്ഥർ തന്നോട് ഒരു വിവരവും പങ്കിടുന്നില്ലെന്ന് അൽക്ക ആരോപിച്ചു. “ബാങ്കിൽ നിന്ന് തനിക്ക് പ്രതികരണവും പിന്തുണയും ലഭിച്ചില്ലെങ്കിൽ മാധ്യമങ്ങളുടെ സഹായം തേടുമെന്നും അവർ പറഞ്ഞു. നിയമപരമായി
"മോഷണം, കവർച്ച, തീ പിടുത്തം, കെട്ടിടം തകരുക എന്നിവ മൂലം ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടാൽ മാത്രമെ ബാങ്കിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവാദിത്തം ഉണ്ടായിരിക്കുകയുള്ളു എന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് പ്രസ്താവിക്കുന്നു. ഇങ്ങനെ ഉണ്ടായാൽ " ലോക്കർ സേഫ് ഡെപ്പോസിറ്റ് വാർഷിക വാടകയുടെ 100 മടങ്ങ് നിങ്ങൾക്ക് നൽകാൻ ബാങ്ക് ബാധ്യസ്ഥനായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.