Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരും

Sheikh Hasin In Delhi Updates: ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 09:03 AM IST
  • ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുമെന്ന് റിപ്പോർട്ട്
  • ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്
  • ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് സൂചന
Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരും

ന്യൂഡൽഹി: ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹിയിൽ തുടരുമെന്ന് റിപ്പോർട്ട്. ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് സൂചന. 

Also Read: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍, വീഡിയോ

ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകുന്നേരം ആറു മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്നിരുന്നു. 

Also Read: ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!

ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്.  ഡൽഹിയിലെത്തിയ ഷെയ്ഖ് ഖസീന ദില്ലിൽ മകൾ സയിമ വാജേദിനെ കണ്ടിരുന്നു. ഹിൻഡൻ വ്യോമ താവളത്തിൽ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്.  സയിമ ഡൽഹിയിൽ  ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ്.  ഇതിനിടയിൽ ഷെയ്ഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

ബം​ഗ്ലാദേശിൽ കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ധാക്ക വിട്ട ഷെയ്ഖ് ഹസീന ഇന്നലെ  ഡൽഹിയിലെത്തിയിരുന്നു. സൈനിക ഹെലികോപ്റ്ററിൽ ഹിൻഡൻ വ്യോമസേനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയെ ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് സ്വീകരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News