Shashi Tharoor Selfie| ആര് പറഞ്ഞു ലോക്സഭാ ബോറെന്ന്? വനിതാ എം.പിമാർക്കൊപ്പം തരൂരിൻറെ വൈറൽ സെൽഫി

അതേസമയം സെൽഫിയെ പ്രതികൂലിച്ചും നിരവധി പേർ കമൻറ് രേഖപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 05:18 PM IST
  • അധികം താമസിക്കാതെ ട്വീറ്റ് വൈറലാവുകയായിരുന്നു
  • 1,117 റീ ട്വീറ്റുകളും, 16.3K ലൈക്കുകളുമാണ് ട്വീറ്റിന് ലഭിച്ചത്
  • അതേസമയം സെൽഫിയെ പ്രതികൂലിച്ചും നിരവധി പേർ കമൻറ് രേഖപ്പെടുത്തി.
Shashi Tharoor Selfie| ആര് പറഞ്ഞു ലോക്സഭാ ബോറെന്ന്? വനിതാ എം.പിമാർക്കൊപ്പം തരൂരിൻറെ വൈറൽ സെൽഫി

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ചു. കർഷക ബില്ല് പാസ്സായതടക്കം ശ്രദ്ധേയമായ ഒരു പാട് സംഭവങ്ങൾക്കിടയിൽ ഒരു വൈറൽ ട്വീറ്റ്കൂടിയുണ്ടായിരുന്നു. കോൺഗ്രസ് എം.പി ശശി തരൂർ പങ്ക് വെച്ച സെൽഫിയാണ് സംഭവം.

ബാരാമതി എംപി സുപ്രിയ സുലെ, പട്യാല എംപി പ്രനീത് കൗർ, സൗത്ത് ചെന്നൈ എംപി തമിഴാച്ചി തങ്കപാണ്ടിയൻ, ജാദവ്പൂർ എംപി മിമി ചക്രബർത്തി, ബസിർഹട്ട് എംപി നുഷ്രത് ജഹാൻ, കരൂർ എംപി എസ് ജോതിമാണി എന്നിവരോടൊപ്പമാണ് തരൂർ ചിത്രം പോസ്റ്റ് ചെയ്തത്.

Also ReadRajyasabha: വര്‍ഷകാല സമ്മേളനത്തിലെ ഗുണ്ടായിസം, 12 രാജ്യസഭ അംഗങ്ങള്‍ക്ക് സസ്പെന്‍ഷന്‍

 "ലോക് സഭ  ആകർഷകമായ സ്ഥലമല്ലെന്ന് ആരാണ് പറയുന്നതെന്നായിരുന്നു ട്വീറ്റിൽ തരൂർ പറയുന്നത്. എന്തായാലും അധികം താമസിക്കാതെ ട്വീറ്റ് വൈറലായി.

Also Read: Farm Bill: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു, ചര്‍ച്ചകൂടാതെ രാജ്യസഭയിലും ബില്‍ പാസാക്കി

1,117 റീ ട്വീറ്റുകളും, 16.3K ലൈക്കുകളുമാണ് ട്വീറ്റിന് ലഭിച്ചത്. 1324 quote tweets ഉം  പോസ്റ്റിന് ലഭിച്ചു. അതേസമയം സെൽഫിയെ പ്രതികൂലിച്ചും നിരവധി പേർ കമൻറ് രേഖപ്പെടുത്തി. എം.പിമാർ പറഞ്ഞിട്ടാണ് താൻ സെൽഫി എടുത്തതെന്നും ശശിതരൂർ പിന്നീട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News