Sharad Pawar: സുരക്ഷ കൂട്ടുന്നത് തന്നെ നിരീക്ഷിക്കാനോ? സെഡ് പ്ലസ് സുരക്ഷയിൽ എതിർപ്പ് പ്രകടിപ്പിച്ച് ശരദ് പവാർ

തന്നെ വിമര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ എന്തിനാണ് സുരക്ഷ കൂട്ടുന്നതെന്ന് ശരദ് പവാർ ചോദിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 01:15 PM IST
  • ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടുന്നത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം
  • നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷ കൂട്ടുന്നതില്‍ പവാര്‍ നേരത്തെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു
  • പവാറിനെ നിരീക്ഷിക്കാനാണ് സുരക്ഷ കൂട്ടുന്നതെന്നാണ് എന്‍സിപിക്കുള്ളിലെ വാദം
Sharad Pawar: സുരക്ഷ കൂട്ടുന്നത് തന്നെ നിരീക്ഷിക്കാനോ? സെഡ് പ്ലസ് സുരക്ഷയിൽ എതിർപ്പ് പ്രകടിപ്പിച്ച് ശരദ് പവാർ

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ അസംതൃപ്തി പ്രകടിപ്പിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. തന്നെ വിമര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ എന്തിനാണ് സുരക്ഷ കൂട്ടുന്നതെന്ന് ശരദ് പവാർ ചോദിച്ചു. സംസ്ഥാനത്ത് എത്തുമ്പോഴൊക്കെ ബിജെപി നേതാക്കള്‍ ശരദ് പവാറിനെ വിമര്‍ശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ആഭ്യന്തര മന്ത്രി അമിത് ഷായും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും ശരത് പവാർ അറിയിച്ചു. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടുന്നത് എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Read Also: പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; 'ബ്രോ ഡാഡി' അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷ കൂട്ടുന്നതില്‍ പവാര്‍ നേരത്തെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തന്നെ നിരീക്ഷിക്കാനോ കൂടുതല്‍ സുരക്ഷയെന്നും ചോദിച്ചിരുന്നു. സെഡ് പ്ലസ് കാറ്റഗറി അനുസരിച്ച് ഇപ്പോഴുള്ളവര്‍ക്ക് പുറമേ 55ല്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കും. വസതിയിലും യാത്രയിലും ശരദ് പവാറിനെ സുരക്ഷാ സംഘം പിന്തുടരും.

കോണ്‍ഗ്രസിനെയും ശിവസേനയെയും ഒരുമിച്ച് നിര്‍ത്തി മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് ശരദ് പവാറാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം വലിയ വിജയം നേടിയിരുന്നു. അത് കൊണ്ട് തന്നെ പവാറിനെ നിരീക്ഷിക്കാനാണ് സുരക്ഷ കൂട്ടുന്നതെന്നാണ് എന്‍സിപിക്കുള്ളിലെ വാദം.

അതേസമയം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷയും വർദ്ധിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണ്‍ കാറ്റഗറിയിലേയ്ക്കാണ് സുരക്ഷ കൂട്ടിയത്. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകൾ മോഹന്‍ ഭാഗവതിനെ ലക്ഷ്യമിടുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ കൂട്ടിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവത് സന്ദര്‍ശനം നടത്തുമ്പോള്‍ സുരക്ഷ വീഴ്ച ഉണ്ടാകുന്നുവെന്നും ചൂണ്ടികാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News