SEBI Job Vacancy: സെബിയിൽ അവസരം; വേ​ഗം അപേക്ഷിക്കാം, അവസാന തിയതി ജൂലൈ 31

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 30 വയസ്സ് ആണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2022, 05:31 PM IST
  • ഇന്ന് (ജൂലൈ 14) മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം.
  • ജൂലൈ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.
  • ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും ജൂലൈ 31 ആണ്.
SEBI Job Vacancy: സെബിയിൽ അവസരം; വേ​ഗം അപേക്ഷിക്കാം, അവസാന തിയതി ജൂലൈ 31

ന്യൂഡൽഹി: സെബിയിൽ (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 24 അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജിയിലാണ് ഒഴിവുകൾ ഉള്ളത്. ജൂലൈ 31 വരെയാണ് ഉ​ദ്യോ​ഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ sebi.gov.in. ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 30 വയസ്സ് ആണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. തസ്തിക സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

തസ്തിക - ഓഫീസർ ​ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) - ഇൻഫോർമേഷൻ ടെക്നോളജി

ഒഴിവുകളുടെ എണ്ണം - 24

പേ സ്കെയിൽ - 44500 - 89150

യുആർ (Unreserved Category) - 11

ഇഡബ്ലിയുഎസ് (Economically Weaker Section) - 1

ഒബിസി - 5

എസ് സി -4

എസ് റ്റി - 3

Also Read: Indian Navy Agniveer Recruitment: ഇന്ത്യൻ നേവിയിൽ അഗ്നീവീറാകാം, തുടക്ക ശമ്പളം 30000

അപേക്ഷ ഫീസ്

യുആർ, ഇഡബ്ലിയുഎസ്, ഒബിസി - 1000/-

SC/ ST/ PwBD-ക്ക്: 100/- 

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ പരീക്ഷ പീസ് അടയ്ക്കാവുന്നതാണ്. കൂടാതെ ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവ വഴിയും ഫീസ് അടയ്ക്കാം. 

ഇന്ന് (ജൂലൈ 14) മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് തുടങ്ങാം. ജൂലൈ 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും ജൂലൈ 31 ആണ്. മൂന്ന് ഘട്ട പ്രക്രിയയിലൂടെ ആയിരിക്കും ഉദ്യോ​ഗാർഥികളെ തിര‍ഞ്ഞെടുക്കുക. ആദ്യഘട്ടത്തിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ ഉണ്ടാകും. രണ്ടാം ഘട്ടത്തിലും 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ അടങ്ങുന്ന പരീക്ഷ. മൂന്നാം ഘട്ടത്തിൽ അഭിമുഖവും നടത്തിയാണ് ഉദ്യോ​ഗാർഥികളെ തിര‍ഞ്ഞെടുക്കുന്നത്.

Drugs Case: ആര്യന്‍ ഖാന് ആശ്വസിക്കാം, പാസ്‌പോർട്ട് വിട്ടുനൽകാന്‍ ഉത്തരവിട്ട്‌ എൻഡിപിഎസ് കോടതി

Drugs Case:  മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (Narcotics Control Bureau - NCB) ക്ലീൻ ചിറ്റ് നല്‍കിയതിന് പിന്നാലെ  മറ്റൊരു നിര്‍ണ്ണായക നടപടിയുമായി  പ്രത്യേക എൻഡിപിഎസ് കോടതി.  ആര്യൻ ഖാന്‍റെ പാസ്‌പോർട്ട് വിട്ടുനൽകാനും ജാമ്യ വ്യവസ്ഥകള്‍  റദ്ദാക്കാനും എൻഡിപിഎസ് കോടതി ഉത്തരവിട്ടു.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ തന്‍റെ പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക എൻഡിപിഎസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.  ആര്യന്‍റെ പാസ്‌പോർട്ട്  തിരികെ നൽകാൻ പ്രത്യേക കോടതി കോടതി രജിസ്‌ട്രിയോട് നിർദ്ദേശിച്ചുവെന്നതാണ് റിപ്പോര്‍ട്ട്. കൂടാതെ, ആര്യന്‍റെ  ജാമ്യ വ്യവസ്ഥകളും റദ്ദാക്കി.  ജൂലൈ 13ന് നടന്ന  കോടതി നടപടികളിലാണ് താരത്തിന് അനുകൂലമായ തീരുമാനം പുറത്തുവന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News