SBI ATM Cash Transaction Rules: എടിഎം നിയമങ്ങളില്‍ മാറ്റവുമായി SBI, പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ്

  ATM പണം തട്ടിപ്പുകൾ സാധാരണമായതോടെ തങ്ങളുടെ   ഉപയോക്താക്കളെ  ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍  തക്ക  പുതിയ സംവിധാനവുമായി  രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 02:46 PM IST
  • ഉപയോക്താക്കള്‍ക്ക്‌ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാനാണ് SBI പുതിയ നിയമങ്ങള്‍ നടപ്പാക്കിയിരിയ്ക്കുന്നത്
  • പുതിയ മാറ്റത്തിന്‍റെ ഭാഗമായി ATM -ൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ OTP നമ്പർ ലഭിക്കുന്നതായിരിക്കും.
  • ഈ OTP നൽകിയാൽ മാത്രമേ ഇനിമുതല്‍ പണം പിൻവലിക്കാൻ കഴിയൂ.
SBI ATM Cash Transaction Rules: എടിഎം  നിയമങ്ങളില്‍ മാറ്റവുമായി SBI, പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ്

SBI ATM Cash Transaction Rules:  ATM പണം തട്ടിപ്പുകൾ സാധാരണമായതോടെ തങ്ങളുടെ   ഉപയോക്താക്കളെ  ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷിക്കാന്‍  തക്ക  പുതിയ സംവിധാനവുമായി  രംഗത്ത് എത്തിയിരിയ്ക്കുകയാണ് SBI.

ഉപയോക്താക്കള്‍ക്ക്‌ തങ്ങളുടെ ബാങ്കിംഗ്  പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാനാണ്  SBI പുതിയ നിയമങ്ങള്‍ നടപ്പാക്കിയിരിയ്ക്കുന്നത് .  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - എസ്ബിഐ (State Bank of India - SBI)  എടിഎം പിൻവലിക്കൽ  (ATM Cash Withdrwal) പ്രക്രിയയിൽ വലിയ മാറ്റം വരുത്തിയിരിയ്ക്കുകയാണ്.
   
തങ്ങളുടെ  ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനും ഒപ്പം   ബാങ്കിംഗ്  തട്ടിപ്പുകളിൽനിന്നും  സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ പുതിയ ഫീച്ചറുകളാണ്   SBI നടപ്പാക്കിയിരിയ്ക്കുന്നത്. 

Also Read: Bank FD New Interest Rates: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് HDFC, ICICI ബാങ്ക്, അറിയാം പുതിയ നിരക്കുകള്‍ 

പുതിയ മാറ്റത്തിന്‍റെ ഭാഗമായി ATM -ൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ  OTP നമ്പർ ലഭിക്കുന്നതായിരിക്കും. ഈ  OTP നൽകിയാൽ മാത്രമേ ഇനിമുതല്‍  പണം പിൻവലിക്കാൻ കഴിയൂ.  

ട്വീറ്റിലൂടെയാണ് SBI ഇക്കാര്യം അറിയിച്ചത്. എടിഎമ്മിൽ നിന്ന് 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാൻ  OTP നല്‍കേണ്ടതായി വരും.   ഈ OTP നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത മൊബൈലിലാണ് ലഭിക്കുക.  ഈ OTP നല്‍കിയാല്‍ മാത്രമേ പണം ലഭിക്കൂ. 

ATM OTP എങ്ങനെയാണ്പ്രവർത്തിക്കുക? (SBI New rule: How ATM OTP works?)

OTP സ്ഥിരീകരണത്തിലൂടെ ATM പണമിടപാട് നടത്താനുള്ള സംവിധാനം 2020  ലാണ്  SBI ആരംഭിച്ചത്.  മുന്‍പ് ഈ സംവിധാനം  വലിയ  തുക  പിന്‍വലിക്കുമ്പോള്‍ ബാധകമായിരുന്നു. 

ഇനി മുതല്‍ SBI ATM -ല്‍ നിന്നും പണം  പിന്‍വലിക്കുമ്പോള്‍   ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക്ഒരു  OTP നമ്പര്‍ ലഭിക്കും. ഈ നമ്പര്‍  നൽകിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകൂ. OTPതെറ്റായി നൽകിയാൽ പണം പിൻവലിക്കാനാകില്ല.

ആർക്കൊക്കെ ഈ സേവനം ലഭ്യമാകും?  (Who will get SBI - OTP benefit?)

SBI ATM കാർഡ് ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് തന്നെ പണം പിൻവലിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.

OTP നൽകി എങ്ങനെയാണ്  പണം പിൻവലിക്കാന്‍ സാധിക്കുക?  (How withdraw money by entering OTP?)

നിങ്ങൾ പണം പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ എസ്ബിഐയിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ബാങ്ക് നാലക്ക ഓടിപി  (4 digit OTP) അയയ്ക്കും.  ഒരൊറ്റ ഇടപാടിനായി മാത്രം ബാങ്ക് നൽകുന്ന നമ്പറാണ് ഇത്.  നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയെന്നു ടൈപ്പ് ചെയ്ത് നൽകിയാൽ,  OTP നൽകേണ്ട ഒരു വിൻഡോ സ്‌ക്രീൻ തുറക്കും. അവിടെ ഈ OTP നൽകിയാൽ  നിങ്ങൾക്ക് പണം ലഭിക്കും.... 

എന്തുകൊണ്ടാണ് ബാങ്ക് ATM നിയമങ്ങളില്‍ മാറ്റം വരുത്തിയത് എന്ന് അറിയേണ്ടത് ആവശ്യമാണ്.  തങ്ങളുടെ ഇടപാടുകാരെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാനാണ് ബാങ്ക് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കിന് തുടർച്ചയായി ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

Trending News