Satish Kaushik: സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് വ്യവസായിയുടെ ഭാര്യ; നടന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

Satish Kaushik: കൗശിക്കിനെ തന്റെ ഭർത്താവും സഹായികളും ഗൂഢാലോചന നടത്തി മയക്കുമരുന്ന് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നു. പണം തിരികെ നൽകാതിരിക്കാനാണ് കൗശിക്കിനെ കൊലപ്പെടുത്തിയതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 07:40 AM IST
  • ദുബായിൽ നിക്ഷേപത്തിനായി നടനിൽ നിന്ന് ഭർത്താവ് പണം വാങ്ങിയിരുന്നു
  • ഈ തുക തിരിച്ച് ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് നൽകാൻ തയ്യാറായില്ല
  • ഇത് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം നടന്നതായും ഡൽഹി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി
  • ഭർത്താവ് ചില ഗുളികകൾ നൽകിയാണ് കൗശിക്കിനെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ആരോപണം
Satish Kaushik: സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് വ്യവസായിയുടെ ഭാര്യ; നടന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശികിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി വ്യവസായിയുടെ ഭാര്യ. ഡൽഹിയിലെ ഒരു വ്യവസായിയുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന ‌സ്ത്രീ, തന്റെ ഭർത്താവ് 15 കോടി രൂപയ്ക്ക് വേണ്ടി കൗശികിനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി.

ദുബായിൽ നിക്ഷേപത്തിനായി നടനിൽ നിന്ന് ഭർത്താവ് പണം വാങ്ങിയിരുന്നു. ഈ തുക തിരിച്ച് ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് നൽകാൻ തയ്യാറായില്ല. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ തർക്കം നടന്നതായും ഡൽഹി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി. ഭർത്താവ് ചില ഗുളികകൾ നൽകിയാണ് കൗശിക്കിനെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ ആരോപണം.

അറുപത്തിയാറുകാരനായ നടൻ മരിക്കുന്നതിന് മുമ്പ് പാർട്ടിയിൽ പങ്കെടുത്ത ഡൽഹിയിലെ ഫാം ഹൗസിൽ നിന്ന് ചില മരുന്നുകൾ‌ കണ്ടെടുത്തതായി ‌ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ, ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

2019 മാർച്ച് 13 ന് കുറ്റാരോപിതനായ വ്യാപാരിയുമായി താൻ വിവാഹിതയായെന്നും, കൗശിക്കിനെ തന്റെ ഭർത്താവ് പരിചയപ്പെടുത്തിയെന്നും ഇവർ ഇന്ത്യയിലും ദുബായിലും പതിവായി സന്ദർശനം നടത്താറുണ്ടെന്നും യുവതി പറയുന്നു. 2022 ഓഗസ്റ്റ് 23 ന് കൗശിക് ദുബായിലെ തങ്ങളുടെ വീട്ടിൽ വന്ന് ഭർത്താവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.

"കൗശിക്കും ഭർത്താവും തമ്മിൽ തർക്കമുണ്ടായി. അവിടെ താനും ഉണ്ടായിരുന്നു. തനിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും നിക്ഷേപ ആവശ്യത്തിനായി 15 കോടി രൂപ ഭർത്താവിന് നൽകിയിട്ട് മൂന്ന് വർഷമായെന്നും കൗശിക് പറഞ്ഞു. തന്റെ ഭർത്താവ് ഒരു നിക്ഷേപവും നടത്തിയിട്ടില്ലെന്നും പണം തിരികെ നൽകിയില്ലെന്നും കൗശിക് പറഞ്ഞു."

ദുബായിലെ ഒരു പാർട്ടിക്കിടയിൽ എടുത്ത ബിസിനസുകാരന്റെയും കൗശിക്കിന്റെയും ഫോട്ടോയും അവർ പോലീസിന് നൽകിയെന്നാണ് വിവരം. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മകനും പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന് യുവതി ആരോപിച്ചു. "പണം ഉടൻ തിരികെ നൽകാമെന്ന് എന്റെ ഭർത്താവ് കൗശിക്കിന് വാക്ക് നൽകി, എന്താണ് കാര്യമെന്ന് ഞാൻ ഭർത്താവിനോട് ചോദിച്ചപ്പോൾ, കോവിഡ് പാൻഡെമിക് സമയത്ത് കൗശിക്കിന്റെ പണം നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. കൗശികിനെ ഒഴിവാക്കാനുള്ള പദ്ധതിയിലാണെന്ന് താനെന്നും ഭർത്താവ് പറഞ്ഞു."

തന്റെ ഭർത്താവ് പലതരം മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതായും യുവതി പരാതിയിൽ പറയുന്നു. പണത്തെച്ചൊല്ലി 2022 ഓഗസ്റ്റ് 24 ന് വ്യവസായിയും കൗശിക്കുമായി രൂക്ഷമായ തർക്കമുണ്ടായെന്നാണ് പരാതി. പണം മുൻകൂറായി നൽകിയതാണെന്നും അതിനാൽ ഇതിന് തെളിവില്ലെന്നും എന്നാൽ തനിക്ക് സമയം തന്നാൽ, തിരിച്ചടക്കാൻ തയ്യാറാണെന്നും ഭർത്താവ് കൗശിക്കിനോട് പറഞ്ഞതായി യുവതി പറയുന്നു.

"കൗശിക്കിനെ തന്റെ ഭർത്താവ് അവന്റെ സഹായികളോടൊപ്പം ഗൂഢാലോചന നടത്തി മയക്കുമരുന്ന് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നു. പണം തിരികെ നൽകാതിരിക്കാനാണ് കൗശിക്കിനെ കൊലപ്പെടുത്തിയത്” പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് ഇത് സംബന്ധിച്ച് പ്രകരണം ഒന്നും നടത്തിയിട്ടില്ല. ഫാംഹൗസിലെ പാർട്ടിയിൽ പങ്കെടുത്ത 25 പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News