Lok Sabha Election 2024: ഉത്തര്‍ പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെ സമാജ്‌വാദി പാർട്ടിയ്ക്ക് വന്‍ തിരിച്ചടി. പാർട്ടിയുടെ പ്രധാന ബ്രാഹ്മണ മുഖമായിരുന്ന എംഎൽഎ മനോജ് പാണ്ഡെ രാജിവച്ചു. സമാജ്‌വാദി പാർട്ടിയുടെ ചീഫ് വിപ്പും ഉഞ്ചഹാർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎയുമായിരുന്നു മനോജ് പാണ്ഡെ.
ഉത്തർപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ക്രോസ് വോട്ടിംഗ് ഭയപ്പെടുന്ന അവസരത്തിലാണ് പ്രധാന നേതാവ് പാര്‍ട്ടി വിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ പാര്‍ട്ടിക്ക് കനത്ത ക്ഷീണം നല്‍കുന്നതാണ് മനോജ് പാണ്ഡെയുടെ ചുവടു മാറ്റം.
സമാജ്‌വാദി പാർട്ടിയുടെ നേതാക്കളില്‍ പ്രധാനിയാണ് മനോജ് പാണ്ഡെ. കൂടാതെ, പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനോട് ഏറ്റവും അടുപ്പമുള്ള വ്യക്തി, പാര്‍ട്ടിയിലെ ബ്രാഹ്മണ മുഖമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. റായ്ബറേലിയിലെ ഉഞ്ചഹാർ സീറ്റിൽ നിന്നുള്ള എംഎൽഎകൂടിയാണ് മനോജ് പാണ്ഡെ. മനോജ് പാണ്ഡെയുടെ രാജി സമാജ്‌വാദി പാര്‍ട്ടിയുടെ ബ്രാഹ്മണ വോട്ട് ബാങ്കിനെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഖിലേഷ് ഉയര്‍ത്തുന്ന പിന്നാക്ക, ദളിത്, ന്യൂനപക്ഷ ഫോർമുലയ്ക്കൊപ്പം ബ്രാഹ്മണരെ വശീകരിക്കാനും പാര്‍ട്ടി ശ്രമിക്കുന്നു. എന്നാൽ, ഇപ്പോൾ മനോജ് പാണ്ഡെയുടെ ചുവടുമാറ്റം സമാജ്‌വാദി പാർട്ടി ബ്രാഹ്മണ വോട്ട് ബാങ്ക് ഇടിയാന്‍ ഇടയാക്കും.
കഴിഞ്ഞ ദിവസം രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് അത്താഴവിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍, പാർട്ടിക്ക് നിർണായകമായ 8 എംഎൽഎമാർ ഈ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് സംഭവവികാസങ്ങള്‍ അരങ്ങേറുന്നത്.
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി 8 സ്ഥാനാർത്ഥികളെയും സമാജ്‌വാദി പാർട്ടി 3 പേരെയുമാണ് മത്സരിപ്പിച്ചിരിക്കുന്നത്. നിയമസഭയിലെ കണക്കുകൾ പ്രകാരം ബിജെപി 7 സീറ്റും എസ്പി 3 സീറ്റും നേടുമെന്ന് ഉറപ്പാണ്. അതേസമയം നിരവധി എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അത്താഴവിരുന്നിൽ നിന്ന് 8 എംഎൽഎമാര്‍ മാറി നിന്നത് ഈ നിയമസഭാംഗങ്ങൾ വോട്ടിൽ നിന്നോ അല്ലെങ്കില്‍ ക്രോസ് വോട്ട് ചെയ്യാനോ ഉള്ള സാധ്യതയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങിനെ സംഭവിച്ചാല്‍ സംസ്ഥാനത്ത് ബിജെപിയുടെ 8 സ്ഥാനാര്‍ഥികളും വിജയിക്കും. തങ്ങളുടെ 8 സ്ഥാനാർത്ഥികളും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
അതേസമയം, സമാജ്‌വാദി പാർട്ടിയില്‍ നിന്നും രാജിവച്ചശേഷം മനോജ് പാണ്ഡെ ഉത്തര്‍ പ്രദേശ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. യുപിയിലെ റായ്ബറേലിയിലെ ഉഞ്ചഹാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മനോജ് പാണ്ഡെയ്ക്ക് ബിജെപി ടിക്കറ്റ് നൽകിയേക്കുമെന്നാണ് സൂചന.
ഇതിന് പുറമെ സമാജ്‌വാദി പാർട്ടി എംഎൽഎമാരായ അഭയ് സിംഗ്, രാകേഷ് സിംഗ്, രാകേഷ് പാണ്ഡെ, വിനോദ് ചതുർവേദി എന്നിവരും ഇതിനോടകം മുഖ്യമന്ത്രി യോഗിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എല്ലാ എംഎൽഎമാരും നിയമസഭാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി യോഗിയെ കണ്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സമാജ്‌വാദി പാർട്ടിയ്ക്ക് നിരവധി പ്രമുഖരെ നഷ്ടപ്പെടാനുള്ള സാധ്യതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായി ഉത്തർപ്രദേശിലെ 63 ലോക്‌സഭാ സീറ്റുകളിൽ സമാജ്‌വാദി പാർട്ടി മത്സരിക്കാനൊരുങ്ങുമ്പോൾ, പാര്‍ട്ടിയില്‍ നടക്കുന്ന ആഭ്യന്തര വിയോജിപ്പും കലഹവും പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്നതിൽ സംശയമില്ല.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.