Russia Ukraine War: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസ്ഥ ഭയാനകം, ജീവന്‍ രക്ഷിക്കാന്‍ ഒളിച്ചു കഴിയുന്നത്‌ ബേസ്മെന്‍റില്‍ ....!!

യുക്രൈനിന്  നേരെ റഷ്യ  പ്രഖ്യാപിച്ച യുദ്ധം ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ്. തികച്ചും ആകസ്മികമയി പുടിന്‍ നടത്തിയ യുദ്ധ പ്രഖ്യാപനത്തെതുടർന്ന്  യുക്രൈൻ വലിയ പ്രതിസന്ധിയിലാണ്. രാജ്യം മുഴുവൻ ആശങ്കയുടെ നിഴലിലാണ്.   

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 07:14 PM IST
  • റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനില്‍ മാത്രമല്ല, ഇന്ത്യയിലും പരിഭ്രാന്തിയും ആശങ്കയുമാണ്.
  • നമ്മുടെ രാജ്യത്തെ 20,000 ത്തോളം വിദ്യാർത്ഥികൾ ഈ സമയത്ത് അവിടെ കുടുങ്ങിക്കിടക്കുകയാണ്.
Russia Ukraine War: യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസ്ഥ ഭയാനകം, ജീവന്‍ രക്ഷിക്കാന്‍ ഒളിച്ചു കഴിയുന്നത്‌  ബേസ്മെന്‍റില്‍ ....!!

Russia Ukraine War: യുക്രൈനിന്  നേരെ റഷ്യ  പ്രഖ്യാപിച്ച യുദ്ധം ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ്. തികച്ചും ആകസ്മികമയി പുടിന്‍ നടത്തിയ യുദ്ധ പ്രഖ്യാപനത്തെതുടർന്ന്  യുക്രൈൻ വലിയ പ്രതിസന്ധിയിലാണ്. രാജ്യം മുഴുവൻ ആശങ്കയുടെ നിഴലിലാണ്.   

എന്നാല്‍, റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനില്‍  മാത്രമല്ല,  ഇന്ത്യയിലും  പരിഭ്രാന്തിയും ആശങ്കയുമാണ്. കാരണം, നമ്മുടെ രാജ്യത്തെ  20,000 ത്തോളം വിദ്യാർത്ഥികൾ ഈ സമയത്ത് അവിടെ കുടുങ്ങിക്കിടക്കുകയാണ്. 

എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങണമെന്ന നിദ്ദേശം ലഭിച്ചതോടെ  പുലർച്ചെ  വിമാനത്താവളത്തിൽ എത്തിയെങ്കിലും  അതിനു മുന്‍പേ ദുരന്തത്തിന് തുടക്കമായിരുന്നു...  റിപ്പോര്‍ട്ട് അനുസരിച്ച് ചില  വിദ്യാർത്ഥികൾ ഇന്ത്യൻ എംബസിയിൽ  അഭയം  തേടിയിരിയ്ക്കുകയാണ്.  യുക്രൈനില്‍ വിദ്യാര്‍ഥികള്‍ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇവിടെ അവരുടെ മാതാപിതാക്കള്‍ക്ക് എങ്ങിനെ സമാധാനത്തോടെ കഴിയാന്‍ സാധിക്കും?  അവരുടെ മാതാപിതാക്കളുടെ വർദ്ധിച്ചുവരുന്ന ആശങ്കയും ഈ കുട്ടികളെ  വിഷമിപ്പിക്കുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ട് ഏറെ വേദനാജനകമാണ്. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഈ വിദ്യാര്‍ഥികള്‍ അഭയം  തെടിയിരിയ്ക്കുന്നത്  കെട്ടിടങ്ങളുടെ ബേസ്മെന്‍റിലാണ്...!!  ശ്വാസം മുട്ടും വിധം ഇടുങ്ങിയ ഈ ബേസ്മെന്‍റാണ്  ഇപ്പോള്‍ ഈ കുട്ടികള്‍ക്ക് അഭയസ്ഥാനം.   

യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ കോളേജ് ഹോസ്റ്റലിന്‍റെ ബേസ്‌മെന്‍റില്‍  കസേരകൾ നല്‍കിയിട്ടുണ്ട്.  കുട്ടികളോട് അവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും പാസ്‌പോർട്ടും എടുത്ത് അവിടെ ഇരിക്കാന്‍ നിര്‍ദ്ദേശി ച്ചിരിയ്ക്കുകയാണ്.

അടിയന്തിരമായി രാജ്യം വിടേണ്ട  സാഹചര്യമുണ്ടായാല്‍  പാസ്‌പോർട്ടും സ്റ്റുഡന്‍റ്  ഐഡിയും മറ്റ് പേപ്പറുകളും എപ്പോഴും അവരുടെ പക്കലുണ്ടാകണമെന്ന് കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

നിങ്ങള്‍ ഇവിടെ കാണുന്ന ഈ വീഡിയോ  യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജിയ ബലൂനി അയച്ചുതന്നതാണ്. കോളേജിൽ ലഭിച്ച നിർദ്ദേശങ്ങൾ ഒരു വിദ്യാർത്ഥി എല്ലാവരോടും പറയുന്നത് ഈ വീഡിയോയിൽ വ്യക്തമായി കേൾക്കാം. 

വീഡിയോ കാണാം:- 

 

ഈ സർവ്വകലാശാല ലുഹാൻസ്കിന് സമീപമാണ് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.   ഇവിടെ പ്രശ്നങ്ങള്‍ ഏറെ രൂക്ഷമാണ്. എന്നിരുന്നാലും കോളേജ് കൈകൊണ്ട നടപടി സ്വാഗതാര്‍ഹമാണ്. 

എന്നാല്‍, പ്രശ്നങ്ങള്‍ അവിടെ തീരുന്നില്ല. പുതിയ പ്രശ്നങ്ങള്‍ ആരംഭിക്കുകയാണ്...  അതായത്  അവിടെ വെള്ളത്തിന്‍റെ വിതരണം ഉടന്‍ അവസാനിക്കുമെന്നാണ്  റിപ്പോര്‍ട്ട്. അതിനാല്‍ ,  കുട്ടികള്‍ തങ്ങളാല്‍ സാധിക്കും വിധം കുടിവെള്ളം ശേഖരിച്ചു വയ്ക്കുകയാണ് ...!!  കുടിവെള്ളത്തിന് പിന്നാലെ വൈദ്യുതിയും ഉടന്‍ തന്നെ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നത്...  

വൈദ്യുതിയും കുടിവെള്ളവുമില്ലാതെ  ഈ പ്രതിസന്ധിയെ ഈ കുട്ടികള്‍ എങ്ങിനെ തരണം  ചെയ്യും എന്നതാണ് ആശങ്കപ്പെടുത്തുന്നത്. 

അതേസമയം,  വ്യോമഗതാഗതം നിലച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ മാർഗ്ഗം  തേടുകയാണ് ഇന്ത്യ.  സമീപ  രാജ്യങ്ങളിലേക്ക് വ്യോമസേന വിമാനങ്ങൾ അയച്ച് ആളുകളെ  ഒഴിപ്പിക്കാനുള്ള   ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. 

യുക്രൈനിലെ സ്ഥിതിഗതികള്‍  ഇന്ത്യയേയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും പെട്ടെന്ന് ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ഇന്ത്യയും കരുതിയില്ല. ഈ മാസം പതിനഞ്ചിനാണ്, താമസം അനിവാര്യമല്ലെങ്കിൽ ഇന്ത്യക്കാർ മടങ്ങണം എന്ന നിർദ്ദേശം ആദ്യമായി കീവിലെ എംബസി നല്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News