ഛണ്ഡിഗഢ്: 22.65 ലക്ഷം രൂപയ്ക്ക് വാങ്ങിയ തിളങ്ങുന്ന കറുത്ത കുതിരയെ കുളിപ്പിച്ചപ്പോള്‍ നിറം ഒലിച്ചുപോയി തവിട്ടു നിറമായി...!! പഞ്ചാബ് സ്വദേശിയാണ് ഇത്രയും മുന്തിയ വിലയ്ക്ക് കുതിരയെ വാങ്ങി കബളിക്കപ്പെട്ടത്.
കളിപ്പ് സംഭവിച്ച് 22.65 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിരിയ്ക്കുകയാണ്. സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേശ് കുമാര്‍ ആണ് കറുത്ത കുതിരയെ വാങ്ങി കബളിക്കപ്പെട്ടത്. തനിക്ക് കുതിരയെ നല്‍കിയവരുടെ പേരുകള്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
കുതിര വില്‍പന നടത്തുന്ന ജതീന്ദര്‍ പാല്‍ സിംഗ് സെഖോണ്‍, ലഖ്‌വീന്ദര്‍ സിംഗ്, ലച്‌റാ ഖാന്‍ എന്നിവരാണ് തനിക്ക് കുതിരയെ നല്‍കിയതെന്ന് രമേശ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
മാര്‍വാരി ഇനത്തിലുളള സ്റ്റാലിയന്‍ കുതിരയാണെന്നും ഇവയ്ക്ക് വിപണിയില്‍ വലിയ വിലയുണ്ട്, ബിസിനസില്‍ ഏര്‍പ്പെട്ടാല്‍ വലിയ തുക സമ്പാദിക്കാമെന്നും ഇവര്‍ രമേശ് കുമാറിനെ പറഞ്ഞു ധരിപ്പിച്ചു. ഇവരുടെ വാക്കുകളില്‍ വിശ്വസിച്ചാണ് ഇയാള്‍ കുതിരയെ വാങ്ങിയത്. കുതിര ഫാം തുടങ്ങാനാണ് താന്‍ കറുത്ത കുതിരയെ തന്നെ വാങ്ങിയതെന്നും രമേശ് കുമാര്‍ പോലീസിനോട് പറഞ്ഞു.
യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. പ്രതികള്‍ ഇതിനോടകം ഇത്തരത്തില്‍ മറ്റ് എട്ട് പേരെക്കൂടി കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...