ജാർഖണ്ഡിൽ റെയ്ഡ്; 19 കോടി കള്ളപ്പണം പിടിച്ചെടുത്തു

ജാർഖണ്ഡിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനുയായികളിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു 

Written by - Zee Malayalam News Desk | Last Updated : May 7, 2022, 07:25 AM IST
  • 19 കോടി രൂപ പിടിച്ചെടുത്തു
  • എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് കള്ളപ്പണം പിടിച്ചെടുത്തത്
  • ജാർഖണ്ഡ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്
ജാർഖണ്ഡിൽ റെയ്ഡ്; 19 കോടി കള്ളപ്പണം പിടിച്ചെടുത്തു

ഡൽഹി: ജാർഖണ്ഡിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനുയായികളിൽ നിന്ന് 19 കോടി രൂപ പിടിച്ചെടുത്തു . എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് കള്ളപ്പണം പിടിച്ചെടുത്തത് . ഐഎഎസ് ഓഫീസറായ പൂജ  സിംഗാളിന്റെ സഹായികളിൽ നിന്നാണ് പണം പിടിച്ചെടുത്തത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയും ദുരുപയോഗവും സംബന്ധിച്ചാണ് ഇ ഡി പരിശോധന നടത്തിയത് . 

19.31 കോടി രൂപയാണ് ഇ ഡി റെയ്ഡിൽ പിടിച്ചത് . ഇതിൽ 17 കോടി രൂപ പൂജാ സിംഗാളിന്റെ കൂടെയുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ സുമൻ കുമാറിന്റെ വസതിയിൽ നിന്നാണ് കണ്ടെത്തിയത് . റെയ്ഡിനിടെ പൂജ സിംഗാളിന്റെ വസതിയിൽ നിന്ന് ക്രമക്കേട് കണ്ടെത്തിയ രേഖകളും പിടിച്ചെടുത്തത് . 

ജാർഖണ്ഡ് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത് . 2000,500,200,100 രൂപയുടെ പിടിച്ചെടുത്ത നോട്ടുകളെണ്ണാൻ മൂന്ന് നോട്ടെണ്ണൽ മെഷീനുകളാണ് ഉപയോഗിച്ചത് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News