റോക്കട്രി-ദ നമ്പി ഇഫക്ട് കാൻസ് ഫെസ്റ്റിൽ; മലയാളികൾക്കും അഭിമാനം

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ് ഒരുക്കിയത്.

Written by - Zee Malayalam News Desk | Last Updated : May 22, 2022, 02:07 PM IST
  • റോക്കട്രിയുടെ നേട്ടം അഭിമാനകരമാണെന്ന് നിർമാതാവ് വർഗീസ് മൂലൻ പറയുന്നു
  • നമ്പി നാരായണന്റെ ജീവിതം ലോകം അറിയണം
  • അതുകൊണ്ട് തന്നെയാണ് ചിത്രം നിർമിക്കാൻ തയ്യാറായത്
  • വലിയ സന്തോഷം നൽകുന്നതാണ് റോക്കട്രിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും വർ​ഗീസ് മൂലൻ പറഞ്ഞു
റോക്കട്രി-ദ നമ്പി ഇഫക്ട് കാൻസ് ഫെസ്റ്റിൽ; മലയാളികൾക്കും അഭിമാനം

എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് ലോക പ്രീമിയറിൽ 10 മിനിറ്റ് നീണ്ട കയ്യടികൾ ഏറ്റുവാങ്ങി. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ് ഒരുക്കിയത്. ആർ മാധവനും ഐഎസ്ആർഒയിലെ പ്രതിഭയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ നമ്പി നാരായണനും കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പെറ്റിലെത്തി. റോക്കട്രി: ദി നമ്പി ഇഫക്റ്റ്, മേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മുതൽ സംഗീത ഇതിഹാസം എആർ റഹ്മാൻ വരെ ചിത്രത്തെ പ്രശംസിച്ചു. റോക്കട്രി- ദ നന്പി ഇഫക്ട് എന്ന ബഹുഭാഷാ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ ഏറെയുണ്ട്. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജീവിതം തന്നെ പോരാട്ടമാക്കി, നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്വം തെളിയിച്ച നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയാണ്. പ്രമുഖ വ്യവസായി വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. സൂപ്പർ താരം ആർ. മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും നിർമാതാക്കളാണ്. നമ്പി നാരായണന്റെ ആത്മകഥ- ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ് എന്നതാണ് മറ്റൊരു മലയാളി ബന്ധം.

ALSO READ: Alone Movie Teaser : "യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്"; എലോണിന്റെ ടീസർ പുറത്ത്‌വിട്ടു

റോക്കട്രിയുടെ നേട്ടം അഭിമാനകരമാണെന്ന് നിർമാതാവ് വർഗീസ് മൂലൻ പറയുന്നു. നമ്പി നാരായണന്റെ ജീവിതം ലോകം അറിയണം. അതുകൊണ്ട് തന്നെയാണ് ചിത്രം നിർമിക്കാൻ തയ്യാറായത്. വലിയ സന്തോഷം നൽകുന്നതാണ് റോക്കട്രിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും വർ​ഗീസ് മൂലൻ പറഞ്ഞു. റോക്കട്രി ദി നമ്പി എഫക്ടിന്‍റെ ട്രെയ്ലർ 2021 ഏപ്രിലിൽ പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്നും നിർമാതാവ് വർഗീസ് മൂലൻ കൂട്ടിചേർത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് ചിത്രത്തിലെ നായിക. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018ൽ  ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. 'വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ  "ഓട് രാജാ ഓട്" എന്ന തമിഴ് ചിത്രമാണ് ആദ്യമായി നിർമിച്ചത്. 2017ൽ റോക്കട്രിയുടെ ഭാഗമായി. ജീവകാരുണ്യമേഖലയിലും സജീവമാണ് വർഗീസ് മൂലൻ ഗ്രൂപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News