Covid19: പതഞ്ജലി ഡയറി മേധാവി കൊവിഡ് ബാധിച്ച് മരിച്ചു

ഈ മാസം 19 നായിരുന്നു സുനിൽ ബൻസലിന് കൊറോണ വൈറസ് ബാധയേറ്റത്.     

Written by - Zee Malayalam News Desk | Last Updated : May 25, 2021, 12:59 PM IST
  • പതഞ്ജലി ആയുര്‍വേദ് ഡയറി വിഭാഗം മേധാവി സുനിൽ ബൻസാൽ കൊവിഡ് ബാധിച്ചു മരിച്ചു
  • ബന്‍സല്‍ അലോപ്പതി ചികിത്സ തേടിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പതഞ്ജലി അറിയിച്ചിട്ടുണ്ട്
  • രാംദേവിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഈ മരണം
Covid19: പതഞ്ജലി ഡയറി മേധാവി കൊവിഡ് ബാധിച്ച് മരിച്ചു

ന്യുഡൽഹി: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് ഡയറി വിഭാഗം മേധാവി സുനിൽ  ബൻസാൽ കൊവിഡ് ബാധിച്ചു മരിച്ചു. ഈ മാസം 19 നായിരുന്നു സുനിൽ ബൻസലിന് കൊറോണ വൈറസ് ബാധയേറ്റത്. 

ബന്‍സല്‍ അലോപ്പതി ചികിത്സ തേടിയതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പതഞ്ജലി അറിയിച്ചിട്ടുണ്ട്.  അലോപ്പതിക്കെതിരെ കടുത്ത വിമർശനവുമായി രാംദേവ് എത്തുകയും അതിനെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ രംഗത്തെത്തിയത്തിനെ തുടർന്ന് തന്റെ പരമാർശങ്ങൾ പിൻവലിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.  ഇതോടെ ബൻസലിന്റെ മരണം വിവാദമായിരിക്കുകയാണ്.   

Also Read: അലോപ്പതിക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് ബാബാ രാംദേവ്

ബന്‍സലിന്‍റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണെന്നും അവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടന്നതെന്നും പതഞ്ജലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല അലോപ്പതി ചികിത്സയില്‍ തങ്ങള്‍ക്ക് ഒരു പങ്കില്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച്‌ നിരന്തരം ഭാര്യയോട് അന്വേഷിക്കാറുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.   ഡയറി സയന്‍സില്‍ സ്പെഷ്യലിസ്റ്റായ സുനിൽ ബന്‍സാല്‍ 2018 ജനുവരിയിലാണ് പതഞ്ജലിയില്‍ എത്തുന്നത്.

അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അലോപ്പതി മരുന്നുകൾ കാരണം മരിച്ചവരുടെ എണ്ണമെന്നുമായിരുന്നു ബാബാ രാംദേവിന്റെ (Baba Ramdev) വിവാദ പരാമർശം.  

Also Read: ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ജില്ല വിട്ടെന്ന് പൊലീസ് 

എന്നാൽ അലോപ്പതി ചികിത്സാ രീതിക്കെതിരെ യോ​ഗ ​ഗുരു ബാബാ രാംദേവ് ഉന്നയിച്ച പരാമർശങ്ങൾ രാജ്യത്തെ കൊവിഡ് (Covid) പോരാളികളെ അപമാനിക്കുന്നതാണെന്നും സ്വന്തം ജീവൻ പണയംവച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി മഹാമാരിക്കെതിരെ പോരാടുന്ന കൊവിഡ് പോരാളികളെ മാത്രമല്ല, രാജ്യത്തെ പൗരന്മാരെ കൂടിയാണ് രാംദേവിന്റെ ഈ വാക്കുകൾ അപമാനിക്കുന്നത്. അലോപ്പതി ചികിത്സയിലൂടെ നിരവധി പേരെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. രാംദേവിന്റെ വാക്കുകൾ ദൗർഭാ​ഗ്യകരമാണെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് രാംദേവ് തന്റെ പരാമർശങ്ങൾ പിൻവലിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News