Rajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാം

രാജ്യസഭ തിരഞ്ഞെടുപ്പ് നാളെ, ജൂണ്‍ 10 ന് നടക്കും.  15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 07:10 PM IST
  • രാജ്യസഭ തിരഞ്ഞെടുപ്പ് നാളെ, ജൂണ്‍ 10 ന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Rajya Sabha Election 2022: രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി, സമയം, സംസ്ഥാനം തിരിച്ചുള്ള സീറ്റുകൾ, അറിയേണ്ടതെല്ലാം

New Delhi: രാജ്യസഭ തിരഞ്ഞെടുപ്പ് നാളെ, ജൂണ്‍ 10 ന് നടക്കും.  15 സംസ്ഥാനങ്ങളിലായി 57 രാജ്യസഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

നിലവിലെ സമ്പ്രദായമനുസരിച്ച് വോട്ടെടുപ്പ് അവസാനിച്ച് ഒരു മണിക്കൂറിന് ശേഷം വോട്ടെണ്ണല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അതേദിവസം തന്നെ ഫല പ്രഖ്യാപനവും നടക്കും.  

ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള വിവിധ തീയതികളിൽ അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേയ്ക്കാണ്  തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, മുക്താർ അബ്ബാസ് നഖ്‌വി, കോൺഗ്രസ് നേതാക്കളായ അംബികാ സോണി, ജയറാം രമേശ്, കപിൽ സിബൽ, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര എന്നിവരാണ് വിരമിക്കുന്നവരിൽ പ്രമുഖർ.    

Also Read: Rajya Sabha Election 2022: NCPയ്ക്ക് തിരിച്ചടി, ജയിലില്‍ കഴിയുന്ന 2 എംഎല്‍എമാരുടെ ഹര്‍ജി തള്ളി

Rajya Sabha Election 2022: ഏതൊക്കെ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്?  

15 സംസ്ഥാനങ്ങളിലാണ്  തിരഞ്ഞെടുപ്പ് നടക്കുന്നത്.  ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉത്തര്‍പ്രദേശിലാണ്.  സംസ്ഥാനത്ത് 11 ഒഴിവുകള്‍ ഉള്ളപ്പോള്‍  തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് 6 അംഗങ്ങൾ വീതവും ബീഹാറിൽ നിന്ന് 5 പേരും ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ നിന്ന് 4 പേർ വീതവുമാണ് വിരമിക്കുന്നത്. 

മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് 3 പേർ വീതവും തെലങ്കാന, ഛത്തീസ്ഗഡ്, പഞ്ചാബ് ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് 2 പേർ വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരാളുമാണ് വിരമിക്കുന്നത്.

ജൂൺ 10 ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയും അവിടെ ഒഴിവ് വരുന്ന അംഗങ്ങളുടെ എണ്ണവും  ചുവടെ:- 

ഉത്തർപ്രദേശ് - 11

മഹാരാഷ്ട്ര - 6

തമിഴ്നാട് - 6

ബീഹാർ - 5

രാജസ്ഥാൻ - 4

ആന്ധ്രാപ്രദേശ് - 4

കർണാടക - 4

മധ്യപ്രദേശ് - 3

ഒഡീഷ - 3

പഞ്ചാബ് - 2

ഹരിയാന - 2

ജാർഖണ്ഡ് - 2

തെലങ്കാന - 2

ഛത്തീസ്ഗഡ് - 2

ഉത്തരാഖണ്ഡ് - 1

245 അംഗ രാജ്യസഭയിൽ നിലവിൽ ബിജെപിക്ക് 95 ഉം കോൺഗ്രസിന് 29 ഉം അംഗങ്ങളാണ് ഉള്ളത്.  തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർത്തിയാക്കാൻ സഖ്യകക്ഷികൾക്കൊപ്പം 123 എന്ന മാന്ത്രിക സംഖ്യയ്ക്ക് അടുത്തെത്താനുള്ള ശ്രമമാണ് BJP നടത്തുന്നത്.  തിരഞ്ഞെടുപ്പോടെ BJP യുടെ അംഗങ്ങളുടെ എണ്ണം  100 ലെത്താം. കോൺഗ്രസിന്  2 സീറ്റുകൾ വർദ്ധിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News