വെസ്റ്റേൺ റെയിൽവേയിലെ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ ജൂൺ 27ന് ആരംഭിക്കും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. ഉദ്യോഗാർത്ഥികൾക്ക് ആർആർസി ഡബ്ല്യുആറിന്റെ ഔദ്യോഗിക സൈറ്റായ rrc-wr.com വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 3624 തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓപ്പൺ മാർക്കറ്റിൽ നിന്ന് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിൽ ലെവൽ - 1 (18,000-രൂപ 56,900) തസ്തികകളിലേക്കോ വിഭാഗങ്ങളിലേക്കോ ഉള്ള റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിൽ, റെയിൽവേ എസ്റ്റാബ്ലിഷ്‌മെന്റുകളിൽ പരിശീലനം നേടിയ കോഴ്‌സ് പൂർത്തിയാക്കിയ ആക്‌ട് അപ്രന്റിസുമാർക്ക് (സിസിഎഎ) നാഷണൽ അപ്രന്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ് (എൻഎസി) ഫില്ലിംഗിൽ മുൻഗണന നൽകും. ആർആർബി/ആർആർസി വിജ്ഞാപനം ചെയ്‌ത ആവശ്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി 20 ശതമാനം ഒഴിവുകളിലാണ് മുൻഗണന നൽകുക.
ALSO READ: Intelligence Officer Recruitment: ഐബിയിൽ ജൂനിയർ ഇൻറലിജൻസ് ഓഫീസറാകാം, ഇത്രയുമാണ് ശമ്പളം
യോഗ്യതാ മാനദണ്ഡം: അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10, പ്ലസ്ടു പരീക്ഷാ സമ്പ്രദായത്തിൽ മെട്രിക്കുലേറ്റ് അല്ലെങ്കിൽ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. ഉദ്യോഗാർത്ഥിക്ക് പ്രസക്തമായ ട്രേഡിൽ എൻസിവിടി/എസ് സി വിടിയുമായി അഫിലിയേറ്റ് ചെയ്ത ഒരു ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷകന് 15 വയസ്സ് തികയണം. 2023 ജൂലൈ 26ന് 24 വയസ്സ് കവിയുകയും ചെയ്യരുത്.
തിരഞ്ഞെടുക്കൽ പ്രക്രിയ: മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇത് മെട്രിക്കുലേഷനിൽ [കുറഞ്ഞത് 50 ശതമാനം (ആകെ) മാർക്കോടെ] അപേക്ഷകർക്ക് ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ ശരാശരി എടുക്കുന്ന മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അപേക്ഷാ ഫീസ് 100 രൂപ (നോൺ റീഫണ്ട്). എസ് സി/ എസ് ടി/പിഡബ്ല്യുഡി/വനിതാ അപേക്ഷകർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...