Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്

Rahul Gandhi Update:  ‘മോദി’ കുടുംബപ്പേര് പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2023 മാർച്ചിലാണ്  പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 11:14 AM IST
  • ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചു. രാഹുൽ ഗാന്ധിയെ എംപിയായി തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Rahul Gandhi Update: അംഗത്വം പുനഃസ്ഥാപിച്ചു, രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേയ്ക്ക്

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടെ ലോക്‌സഭാ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചു. രാഹുൽ ഗാന്ധിയെ എംപിയായി തിരിച്ചെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം  പുറത്തിറങ്ങി. 

Also Read:   Gyanvapi Case: മസ്ജിദ് കമ്മിറ്റിയുടെ ബഹിഷ്‌കരണ ഭീഷണി, ASI ശാസ്ത്രീയ സർവേ തുടരുന്നു 

ആഗസ്റ്റ്‌ 4 നാണ്  മോദി' പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്.  സൂറത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനകം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോകസഭ സ്പീക്കർ ഓം ബിര്‍ള സുപ്രീം കോടതി വിധി വന്ന്  ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധവും പരിഹാസവും  ഉയര്‍ന്നിരുന്നു. 

‘മോദി’ കുടുംബപ്പേര് പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2023 മാർച്ചിലാണ്     പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുന്നത്.  136 ദിവസം അദ്ദേഹത്തിന്‍റെ അയോഗ്യത തുടര്‍ന്നു.  

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിച്ചതോടെ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കാൻ രാഹുലിന് സാധിക്കും. ചര്‍ച്ചയില്‍ 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. 

രാഹുലിന്‍റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര പലഹാരങ്ങള്‍  വിതരണം ചെയ്താണ് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.  രാഹുൽ പാർലമെന്‍റില്‍ എത്തുന്നത്‌ പുതിയ പ്രതിപക്ഷ നിരയായ INDIA'യ്ക്ക് ആവേശവവും ഊർജവും നല്‍കുമെന്ന  കാര്യത്തില്‍ സംശയമില്ല. . 

ഈ സംഭവം  രാഷ്ട്രീയപരമായി രാഹുൽ ഗാന്ധിയുടെ ഔന്നത്യം ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. ആദ്യം ഭാരത് ജോഡോ യാത്രയും ഇപ്പോൾ ഏറെ കോളിളക്കങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി പാർലമെന്‍റ് അംഗത്വം പുനഃസ്ഥാപിച്ചതും അദ്ദേഹത്തിന്‍റെ ജനപ്രീതി വർദ്ധിപ്പിച്ചുവെന്ന് വേണം പറയാന്‍. രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് തന്നെ സഭയില്‍ എത്തി കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യമിടാം.  രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിത്  ഡൽഹിയിലെ 10 ജൻപഥിന് പുറത്ത് കോൺഗ്രസ് അനുഭാവികൾ ആഘോഷിക്കുകയാണ്... 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News