Rahul Gandhi Hindhu Controversy: മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയും, എന്നാൽ സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല; പരാമർശത്തിലുറച്ച് രാഹുൽ ​ഗാന്ധി

പരാമർശത്തിൽ പ്രതികരിച്ച് ബജ്റംഗ്ദൾ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും രാഹുൽ ​ഗാന്ധിയുടെ പോസ്റ്ററുകൾ വികൃതമാക്കുകയും ചെയതിരുന്നു. ഇതോടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 05:15 PM IST
  • രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗത്തിലെ ഹിന്ദു പരാമര്‍ശവും മോദിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളും രേഖയില്‍ നിന്നും നീക്കി.
  • ഭരണപക്ഷം രാഹുലിന്റെ പരാമര്‍ശം പരിശോധിക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
Rahul Gandhi Hindhu Controversy: മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയും, എന്നാൽ സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല; പരാമർശത്തിലുറച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ പ്രസം​ഗത്തിനിടെ രാഹുൽ ​ഗാന്ധി നടത്തിയ ഹിന്ദുത്വ പരാമർശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുലിന്റെ പരാര്‍ശത്തിനെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ പ്രതികരിച്ച് ബജ്റംഗ്ദൾ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും രാഹുൽ ​ഗാന്ധിയുടെ പോസ്റ്ററുകൾ വികൃതമാക്കുകയും ചെയതിരുന്നു. ഇതോടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി.

ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ. പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗത്തിലെ ഹിന്ദു പരാമര്‍ശവും മോദിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളും രേഖയില്‍ നിന്നും നീക്കി. ഭരണപക്ഷം രാഹുലിന്റെ പരാമര്‍ശം പരിശോധിക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ: ഹിന്ദുത്വ പരാമർശം; രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കി, ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ

ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ ഇതിനെ പരാമർശിച്ചത്. അതേസമയം ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ലെന്നും ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കോൺ​ഗ്രസ് പ്രതികരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News