ഫെബ്രുവരി 14 രാജ്യം കണ്ണീരോടെ ഒാർമിക്കുന്നത് പുൽവാമയിൽ മരിച്ചു വീണ് ആ സൈനീകരെയാണ്. ഇന്ത്യ തരിച്ച് നിന്നു പോയ ചാവേർ സ്ഫോടനത്തിന് നാളെ രണ്ടു വയസ്സാവുകയാണ്. സി.ആർ.പി.എഫിന്റെ(CRPF) വാഹന വ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റുകയായിരുന്നു. ജമ്മു കാശ്മീരിലെ അവന്തിപുരക്കടുത്തായിരുന്നു ആക്രമണം നടന്നത്. 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
ആ ദിനം
2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ(CRPF) സൈനികർ 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ത്യൻ പ്രാദേശിക സമയം 3.30-കൂടി അവർ ജമ്മുവിൽ നിന്നും യാത്ര തിരിച്ചത്. വൈകിട്ടോടെശ്രീനഗറിൽ എത്തിച്ചേരേണ്ടതായിരുന്നു. അവന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു.
ALSO READ: Pulwama യിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചു
തൽക്ഷണം 40 സൈനികർ കൊല്ലപ്പെട്ടു.നിരവധിപേർക്ക് ഈ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ശ്രീനഗറിലെ(Sreenagar) സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി കഴിഞ്ഞ് ഉദ്യോഗത്തിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.
ALSO READ: Pulwama യിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ സൈന്യം വധിച്ചു
മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് എന്ന തീവ്രവാദിയുടെ വീഡിയോ ജെയ്ഷെ മുഹമ്മദ് പിന്നീട് പുറത്തു വിട്ടു. എന്നാൽ ഈ തീവ്രവാദ ആക്രമണത്തിൽ ജെയ്ഷ് ഇ മൊഹമ്മദിന്റെ പങ്ക് പാകിസ്താൻ(Pakisthan) തള്ളിക്കളഞ്ഞു. ദേശിയ അന്വേഷണ എജൻസിയും,ജമ്മു കാശ്മീർ പോലീസുമാണ് കേസന്വേഷിക്കുന്നത്. ആക്രമണത്തിൽ പങ്കാളികളായ അഞ്ച് ഭീകരരിൽ നാല് പേരെ സേന പിന്നീട് വധിച്ചു. പ്രത്യാക്രമണ മെന്ന നിലയിൽ പാകിസ്ഥാന്റെ ബാലോകോട്ട് ഭീകര കേന്ദ്രം ഇന്ത്യൻ വ്യോമസേന തകർക്കുകയും നിരവധി ഭീകരരെ വധിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.