Kumbh Mela 2021: സ്ഥിതി നിയന്ത്രണാതീതം മോദി നേരിട്ട് ആവശ്യപ്പെട്ടു, കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് അഖാഡകൾ

.ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിമഞ്ജന ചടങ്ങുകൾ വേഗത്തിലാക്കി മടങ്ങുകയാണെന്ന് അഖാഡകൾ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 09:29 PM IST
  • കോവിഡ് വ്യാപനം മൂർധന്യത്തിലെത്തിയതോടെയാണ് കുംഭമേള അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്
  • കുംഭമേള പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
  • ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്‌ ദേശാനന്ദ ഗിരിയാണ് ഇത് സംബന്ധിച്ച ട്വിറ്ററിൽ പ്രഖ്യാപനം നടത്തിയത്.
  • ഇത് വരെ കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
Kumbh Mela 2021: സ്ഥിതി നിയന്ത്രണാതീതം മോദി നേരിട്ട് ആവശ്യപ്പെട്ടു, കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് അഖാഡകൾ

ഹരിദ്വാര്‍: ചർച്ചകൾക്കൊടുവിൽ കോവിഡ് (Covid19) വ്യാപനം കണക്കിലെടുത്ത് കുംഭമേള നിർത്തിവെക്കാൻ തീരുമാനമായി. കുംഭമേളയിലെ പ്രധാന അഖാഡകളിലൊന്നായ ജൂന അഖാഡയുടെ ആചര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവ്‌ ദേശാനന്ദ ഗിരിയാണ് ഇത് സംബന്ധിച്ച ട്വിറ്ററിൽ പ്രഖ്യാപനം നടത്തിയത്. 

ചടങ്ങുകള്‍ മാത്രമായി കുംഭമേള വെട്ടിച്ചുരുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) നിര്‍ദേശം വന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിമഞ്ജന ചടങ്ങുകൾ വേഗത്തിലാക്കി മടങ്ങുകയാണെന്ന് അഖാഡകൾ വ്യക്തമാക്കി.

Also readTrain യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കില്‍ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

കോവിഡ് വ്യാപനം മൂർധന്യത്തിലെത്തിയതോടെയാണ് കുംഭമേള അവസാനിപ്പിക്കാന്‍ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.  പറഞ്ഞിരുന്നു. കുംഭമേള പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് (Twitter) പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇത് വരെ കുംഭമേളയില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതിൽ ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുംഭമേള ചുരുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News