New Delhi: രാജ്യത്ത് ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിന് ശേഷം അണ്‍ലോക്ക് ആരഭിച്ചതോടെ മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും മുന്‍പെന്നപോലെ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
ഈ പ്രവണത കണക്കിലെടുത്ത് രാജ്യത്ത് കോവിഡ് മൂന്നാം തരംഗം (Covid Third Wave) ഉണ്ടാവുമെന്നും പ്രതീക്ഷിച്ചതിലും നേരെത്തെ ഉണ്ടാവാമെന്നും മുന്നറിയിപ്പുകള്‍ പുറത്തു വന്നു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം 6 - 8 ആഴ്ച യ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് എയിംസ് (AIIMS) മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
കോവിഡിനെ ചെറുക്കാന്‍ വാക്സിനേഷന്‍ (Covid Vaccination) ആണ് ഏക പോംവഴിയെന്നും ആറാഴ്ചയ്ക്കുള്ളില്‍ പരമാവധി ജനങ്ങളില്‍ കോവിഡ് വാക്സീന്‍ കുത്തിവയ്ക്കുക മൂന്നാം തരംഗത്തെ നേരിടാന്‍ അനിവാര്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിരന്തരം ജനിതക മാറ്റത്തിന് വിധേയമാകുന്ന വൈറസിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ രാജ്യം ആവിഷ്കക്കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്നറിയപ്പ് അനുസരിച്ച് കോവിഡ് മൂന്നാം തരംഗത്തിന് വെറും ആഴ്ചകള്‍ മാത്രം ശേഷിക്കേ, കൊറോണ മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല.
കോവിഡ് വാക്സിനേഷന്‍ അനിവാര്യം
കൊറോണയെ പ്രതിരോധിക്കാന്‍ വാക്സിനേഷന്‍ ഏറ്റവും അനിവാര്യമാണ്. വാക്സിനേഷന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കാനും നടപടികള്‍ ത്വരിതപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
അണ്‍ലോക്ക് പ്രക്രിയ ശ്രദ്ധാപൂര്‍വ്വം
ആഴ്ചകള്‍ നീണ്ട അടച്ചു പൂട്ടലിന് ശേഷം രാജ്യം അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. അണുബാധയില്‍ കുറവ് കാണുന്നുണ്ട് എങ്കിലും അണ്‍ലോക്ക് പ്രക്രിയ ആസൂത്രിതമയി നടപ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.
കോവിഡ് നിയന്ത്രണ നിയമങ്ങള്‍ പാലിക്കുക.
മാസ്‌കുകളുടെ ഉപയോഗം, കൈകഴുകുക, സാമൂഹിക അകലം പാലിക്കുക, അടച്ച ഇടങ്ങള്‍ വായു സഞ്ചാരമുള്ളതാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്
വൈറസ് ബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിന്, ടെസ്റ്റ്-നിരീക്ഷണ-ചികിത്സ പോലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടത് ആവശ്യമാണെന്നും, പരിശോധനാ നിരക്ക് കുറയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗത്തിന് നേരിയ ശമനം കാണുമ്പോഴാണ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ് എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...