Panaji : ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യന്ത്രി പദത്തിൽ ഇത് തുടർച്ചയായ രണ്ടാം തവണയാണ് സാവന്ത് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി നിതിൻ ഗഡ്കരി എന്നിവരും ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പതിനായിരത്തിലധികം പേർ സത്യപ്രതിജ്ഞാചടങ്ങിന് എത്തിച്ചേരുമെന്നാണ് കരുതുന്നത്. ചടങ്ങുകൾ പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെയും പ്രക്ഷേപണം ചെയ്യും. 40 അംഗ നിയമസഭയിൽ 20 സീറ്റ് നേടിയ ബിജെപി മറ്റ് 5 പേരുടെ പിന്തുണ കൂടി തേടിയാണ് ഭരണം നിലനിർത്തുന്നത്. 3 സ്വതന്ത്രരും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ 2 അംഗങ്ങളും പിന്തുണ അറിയിച്ച് നൽകിയ കത്ത് ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് കൈമാറി.
ALSO READ: മോദി എത്തും, ഗുജറാത്തിൽ കുതിക്കാൻ ബിജെപി; കിതച്ച് കോൺഗ്രസ്, അട്ടിമറിക്കാൻ ആംആദ്മി
48 കാരനായ സാവന്ത് വടക്കൻ ഗോവയിലെ സംഖാലിം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2017 ൽ മനോഹർ പരീഖർ സർക്കാരിന്റെ കാലത്ത് സാവന്ത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019 ൽ പരീഖറിന്റെ മരണത്തിന് പിന്നാലെയാണ് ഗോവ മുഖ്യമന്ത്രിയായി സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.