Post-Mortem in Night : ഇനി രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താം, സങ്കേതിക സൗകര്യം ആശുപത്രികൾക്ക് അനുമതി നൽകി ആരോഗ്യ മന്ത്രാലയം

അവയവ ദാനം നടത്തുന്നതിന് വേഗത്തിലാക്കാൻ വേണ്ടിയാണ് സർക്കാർ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 15, 2021, 07:51 PM IST
  • കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കു.
  • കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
  • അവയവ ദാനം നടത്തുന്നതിന് വേഗത്തിലാക്കാൻ വേണ്ടിയാണ് സർക്കാർ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
Post-Mortem in Night : ഇനി രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താം, സങ്കേതിക സൗകര്യം ആശുപത്രികൾക്ക് അനുമതി നൽകി ആരോഗ്യ മന്ത്രാലയം

New Delhi : മികച്ച സാങ്കേതിക സംവിധാനമുള്ള ആശുപത്രികൾക്ക് സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം (Post-Mortem) നടത്താൻ അനുമതി നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry of Health). എന്നാൽ കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമെ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

"ബ്രിട്ടീഷ് വ്യവസ്ഥകൾ അവസാനിച്ചു, ഇനി രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ പോസ്റ്റ്‌മോർട്ടം നടത്താം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നോട്ട് ആശയം വെച്ചുകൊണ്ട്, രാത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താനുള്ള സൗകര്യമുള്ള ആശുപത്രികൾക്ക് ഇനി സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു" കേന്ദ്ര ആരോഗ്യ മന്ത്രി  മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ALSO READ : Post-Mortem After Sunset : സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്താൻ കേന്ദ്രം ഉടൻ അനുവദിച്ചേക്കും

അവയവ ദാനം നടത്തുന്നതിന് വേഗത്തിലാക്കാൻ വേണ്ടിയാണ് സർക്കാർ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ALSO READ : CBI, ED Chiefs' Tenures : കേന്ദ്ര സർക്കാർ സിബിഐ - ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഒരുങ്ങുന്നു

രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെൽത്ത് സർവീസ് ഡയറക്ടൊറേറ്റ് ജനറൽ ടെക്നിക്കൽ കമ്മിറ്റിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്ന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സർക്കാർ തീരുമാനം അറിയിച്ചത്. 

ALSO READ : Children COVID 19 Test : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാത്രി സമയങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനങ്ങൾ ഉള്ള ആശുപത്രികൾക്കാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്. കൂടാതെ ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തുന്നത് 100 ശതമാനം കുറ്റമറ്റതായിരിക്കണമെന്ന് കേന്ദ്രം ആശുപത്രികൾക്ക് നിർദേശം നൽകിട്ടുണ്ട്. മറ്റ് നിയമ പ്രശ്നങ്ങൾ ഒഴുവാക്കുന്നതിന് പോസ്റ്റ്മോർട്ടം നടത്തുന്നത് വീഡിയോയായി ചിത്രീകരിക്കണമെന്ന് നിർദേശവും നൽകിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News